ETV Bharat / state

പ്ലസ്‌ടു യോഗ്യതയുള്ള സ്വപ്‌നക്ക് ഐ.ടി വകുപ്പില്‍ ജോലി കിട്ടിയതെങ്ങനെ?: ഷിബു ബേബി ജോണ്‍

author img

By

Published : Jul 7, 2020, 2:02 PM IST

പ്ലസ്‌ടുവും അറബിക് വിദ്യാഭ്യാസവും മാത്രമുള്ള സ്വപ്‌നക്ക് ഐ.ടി വകുപ്പിലെ ഉന്നത സ്ഥാനത്ത് ജോലി ലഭിച്ചതെങ്ങനെയെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ ചോദിച്ചു

പ്ലസ്‌ടു യോഗ്യത  സ്വപ്‌ന  ഐ.ടി വകുപ്പ്  മുൻ മന്ത്രി ഷിബു ബേബിജോൺ  സ്വർണക്കടത്ത് കേസ്  plus two education  swapna suresh  Minister Shibu Babyjoin
പ്ലസ്‌ടു യോഗ്യതയുള്ള സ്വപ്‌നക്ക് ഐ.ടി വകുപ്പില്‍ ജോലി കിട്ടിയതെങ്ങനെ?

കൊല്ലം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്‍റെ വിദ്യാഭ്യാസ യോഗ്യതയിൽ സംശയമെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ. പ്ലസ്‌ടുവും അറബിക് വിദ്യാഭ്യാസവും മാത്രമാണ് സ്വപ്‌നക്കുള്ളതെന്നും ഐ.ടി വകുപ്പിലെ ഉന്നത സ്ഥാനത്ത് ജോലി ലഭിച്ചതെങ്ങനെയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണം. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരിക്ക് സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് എങ്ങനെ ലഭിച്ചു. പ്ലസ്‌ടു യോഗ്യതയും അറബിക് വിദ്യാഭ്യാസ യോഗ്യതയുമുള്ള സ്വപ്‌ന ഉന്നത പദവിയിൽ എങ്ങനെ നിയമനം നേടി. മടിയിൽ കനമില്ലെന്ന് പറയണമെങ്കിൽ നിയമനം സംബന്ധിച്ച് നിഷ്‌പക്ഷമായ അന്വേഷണം ഉണ്ടാകണം. ഇല്ലെങ്കിൽ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ പിണറായി വിജയന് യോഗ്യതയില്ല'. ഷിബു ബേബി ജോൺ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.