ETV Bharat / state

മഞ്ഞമൺകാല റോഡ് നവീകരിക്കാത്തതിൽ ജനരോഷം; വോട്ട് ബഹിഷ്‌കരിക്കാൻ നാട്ടുകാർ

നാട്ടുകാർക്ക് പിന്തുണയുമായി പ്രദേശത്തെ യുവജനസംഘടനകളും എത്തിയിട്ടുണ്ട്

manjamankala road  manjamankala road tarring  kollam manjamankala news  മഞ്ഞമൺകാല റോഡ്  മഞ്ഞമൺകാല റോഡ് നവീകരണം  കൊല്ലം മഞ്ഞമൺക്കാല റോഡ്
മഞ്ഞമൺകാല റോഡ് നവീകരിക്കാത്തതിൽ ജനരോഷം; വോട്ട് ബഹിഷ്‌കരിക്കാൻ നാട്ടുകാർ
author img

By

Published : Mar 31, 2021, 3:25 PM IST

Updated : Mar 31, 2021, 7:50 PM IST

കൊല്ലം: മഞ്ഞമൺകാല റോഡ് നവീകരിക്കാത്തതിൽ ജനരോഷം ശക്തം. റോഡ് നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ. ചെമ്മന്തൂരിൽ നിന്നും മഞ്ഞമൺകാല വഴി എലിക്കോട്, ഇളമ്പൽ എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. റോഡ് തകർന്നിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും അധികൃതർക്ക് അനക്കമില്ല. ഇതോടെയാണ് പ്രദേശവാസികൾ ഒന്നടങ്കം വോട്ട് ബഹിഷ്‌കരിക്കാൻ ഒരുങ്ങുന്നത്. ഇനിയും പരാതി നൽകി വിഡ്ഢികളാകാൻ താൽപര്യമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.

15 വർഷം മുൻപാണ് ഇവിടെ അവസാനമായി റോഡ് ടാർ ചെയ്‌തത്. പിന്നീട് അറ്റകുറ്റപ്പണികൾ പോലും നടത്താൻ അധികാരികൾ തയ്യാറായില്ല. ദിനംപ്രതി നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന പാതയാണിത്. നാട്ടുകാർ നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇപ്പോൾ റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങളിൽ പോലും വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല ഇരുചക്രവാഹനങ്ങൾ അടക്കം ഇവിടെ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. മാത്രമല്ല ഇതുവഴിയുള്ള കാൽനട സഞ്ചാരം പോലും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്.

കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയിൽ റോഡിലെ പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന മെറ്റലുകൾ എല്ലാം ഒഴുകിമാറി. ഇതോടെ വളരെ വലിയ കുഴികളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. ഇത് റോഡിലൂടെയുള്ള സഞ്ചാരം തീർത്തും മോശമാക്കിയിരിക്കുകയാണ്. ഇതോടെയാണ് നാട്ടുകാർ വോട്ട് ബഹിഷ്കരണമുൾപ്പടെ നടത്താൻ തീരുമാനിച്ചത്. അടിയന്തരമായി റോഡ് നവീകരിക്കണമെന്നാണ് ഇപ്പോൾ ഇവരുടെ ആവശ്യം. കൂടാതെ നാട്ടുകാർക്ക് പിന്തുണയുമായി പ്രദേശത്തെ യുവജനസംഘടനകളും എത്തിയിട്ടുണ്ട്.

Last Updated : Mar 31, 2021, 7:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.