കൊല്ലം: സ്ഥാനാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പു നടന്ന പന്മന പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും യുഡിഎഫിന് വിജയം. എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. അഞ്ചാം വാര്‍ഡായ പറമ്പിമുക്കില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ എ.എം. നൗഫലും 13-ാം വാര്‍ഡായ ചോലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍കുമാറുമാണ് വിജയിച്ചത്.
ഇരുവാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ രണ്ടാമതെത്തി. അഞ്ചാം വാര്‍ഡില്‍ നൗഫലിന് 1014 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ. അനിലിന് 678 വോട്ടും ലഭിച്ചു. മൂന്നാമതെത്തിയ ബിജെപി സ്ഥാനാര്‍ഥി പൊന്മന ശ്രീകുമാറിന് 18 വോട്ടുകളേ ലഭിച്ചുള്ളൂ. 13-ാം വാര്‍ഡില്‍ യുഡിഎഫ് 745 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരമേശ്വരന്‍ 674 വോട്ടും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ജെ. പങ്കജാക്ഷന് 362 വോട്ടുകളാണ് ലഭിച്ചത്. നിലവില്‍ പന്മന പഞ്ചായത്തില്‍ യുഡിഎഫിനാണ് ഭരണം ലഭിച്ചിരിക്കുന്നത്.