കൊല്ലം: കോൺഗ്രസ് ജില്ല കോൺഗ്രസ് കമ്മറ്റി അധ്യക്ഷനായി പി.രാജേന്ദ്രപ്രസാദ് ചുമതലയേറ്റു. നിലവിലെ ഡിസിസി പ്രസിഡന്‍റ് അഡ്വ. ബിന്ദു കൃഷ്ണയിൽ നിന്നുമാണ് പി.രാജേന്ദ്രപ്രസാദ് ചുമതല ഏറ്റെടുത്തത്. കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ശൂരനാട് രാജശേഖരൻ, പിസി വിഷ്‌ണുനാഥ് എംഎൽഎ, കെസി രാജൻ, എ.ഷാനവാസ് ഖാൻ ഉൾപ്പെടെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിലെ താഴെ തട്ട് മുതലുള്ള പ്രവർത്തകരെയും നേതാക്കളെയും ഏകോപിപ്പിച്ചുകൊണ്ട് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് രാജേന്ദ്ര പ്രസാദ് ചുമതല ഏറ്റെടുത്ത ശേഷം പ്രതികരിച്ചു.
READ MORE: കോൺഗ്രസില്‍ പൊട്ടിത്തെറിച്ച് തീരുന്നില്ല, പട്ടികത്തല്ലിന് എന്നാകും അവസാനം