ETV Bharat / state

പി.സി ജോര്‍ജിനെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്ത് ജയിലിൽ അടക്കണം: ഷാഫി പറമ്പിൽ

author img

By

Published : May 1, 2022, 7:45 AM IST

പി.സിക്ക് പ്രോത്സാഹനം നൽകുന്നത് പോലീസിന്‍റെയും സർക്കാരിന്‍റെയും മൃദു സമീപനമെന്നും ഷാഫി

p c george is a terrorist said shafi parambil  പി.സി ജോര്‍ജ് കേരളത്തിലെ പ്രധാന വർഗീയവാദി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് ജയിലിൽ അടക്കണം; ഷാഫി പറമ്പിൽ എംഎൽഎ  പി.സിക്ക് പ്രോത്സാഹനം നൽകുന്നത് പോലീസിന്‍റെയും സർക്കാരിന്‍റെയും മൃദു സമീപനമെന്നും ഷാഫി
പി.സിക്ക് പ്രോത്സാഹനം നൽകുന്നത് പോലീസിന്‍റെയും സർക്കാരിന്‍റെയും മൃദു സമീപനമെന്നും ഷാഫി

കൊല്ലം: കേരളത്തിന്റെ മത സൗഹാർദം തകർക്കുന്ന പി.സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് ജയിലിൽ അടക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. വർഗീയതയുടെ സന്തതസഹചാരിയായ പി.സി ജോർജ് കേരളത്തിലെ പ്രധാന വർഗീയവാദിയാണെന്നും ഷാഫി പറമ്പിൽ.

ഷാഫി പറമ്പിൽ എംഎൽഎ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു

പോലീസിന്‍റെയും സർക്കാരിന്‍റെയും മൃദു സമീപനമാണ് പി.സി ജോർജിന് പ്രോത്സാഹനം നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ. റെയിൽ കുറ്റികൾക്ക് കാവൽ നിൽക്കുമെന്ന കാനത്തിന്‍റെ പ്രസ്‌താവന സി.പി.ഐക്ക് തന്നെ അപവാദമാണെന്നും കാനത്തിനേയും സി.പി.ഐയേയും പിണറായി ചങ്ങലക്കിട്ടിരിക്കുകയാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. ജിഗ്നേഷ് മേവാനി എം എൽ എയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് കൊല്ലത്ത് യൂത്ത് കോൺഗ്രസ് സമര പരിപാടി സംഘടിപ്പിക്കും.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.