ETV Bharat / state

കുളത്തൂപ്പുഴയിലെ ആദിവാസി ഊരുകളിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു - kollam news

572 പരാതികളില്‍ 320 പരാതികള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തി ഉത്തരവ് നല്‍കി. വലിയ പദ്ധതികള്‍ ഒഴികെയുള്ള ബാക്കി പരാതികള്‍ക്ക് രണ്ടാഴ്ചക്കകം തീര്‍പ്പ് കല്‍പ്പിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി

കുളത്തൂപ്പുഴ ആദിവാസികള്‍  tribal areas of Kulathupuzha  kollam news  കൊല്ലം വാര്‍ത്തകള്‍
കുളത്തൂപ്പുഴയിലെ ആദിവാസി ഊരുകളിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു
author img

By

Published : Feb 3, 2020, 11:35 PM IST

കൊല്ലം: ജില്ലാ ഭരണകൂടം ഊരുകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി കുളത്തുപ്പുഴയിലെ ആദിവാസി ഊരുകളില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസറിന്‍റെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചു. ആദിവാസി മേഖലയിലെ പ്രശ്ന പരിഹാരം ലക്ഷ്യമിട്ടാണ് അദാലത്ത് സംഘടിപ്പിച്ചത്. 572 പരാതികളില്‍ 320 പരാതികള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തി ഉത്തരവ് നല്‍കി. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും മരിച്ച വ്യക്തിയുടെ പേര് നീക്കം ചെയ്യുന്നതുമടക്കമുള്ള പരാതികള്‍ക്ക് പരിഹാരം കണ്ടെത്തി. ചിതറ പഞ്ചായത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച മുതിര്‍ന്നവര്‍ക്ക് പഞ്ചായത്തും വില്ലേജും ഉടന്‍ തന്നെ അന്വേഷണം നടത്തി ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

കുളത്തൂപ്പുഴയിലെ ആദിവാസി ഊരുകളിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

കുടിവെള്ളം, റോഡ്‌, വൈദ്യുതി, വനം വകുപ്പ് തുടങ്ങിയ നിരവധി വകുപ്പുകളുടെ പരാതികളില്‍ ഏറെയും പരിഹരിച്ചു. വലിയ പദ്ധതികള്‍ ഒഴികെയുള്ള ബാക്കി പരാതികള്‍ക്ക് രണ്ടാഴ്ചക്കകം തീര്‍പ്പ് കല്‍പ്പിക്കുമെന്ന് കലക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. വിവിധ വകുപ്പുകളുടെ എല്ലാം പ്രത്യേക കൗണ്ടറുകള്‍ അദാലത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. ഇതിനാല്‍ തന്നെ ലഭിച്ച പരാതികള്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും പരമാവധി വേഗത്തില്‍ പരിഹാരം കണ്ടെത്തുകയും ചെയ്തു. ആദിവാസി മേഖലകളിലുള്ള പ്രശ്നങ്ങള്‍, പ്രയാസങ്ങള്‍, പരാതികള്‍ എന്നിവ വളരെ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുക എന്നതാണ് അദാലത്തും ഊരുകള്‍ സന്ദര്‍ശിക്കുന്നതിലൂടെയും ലക്ഷ്യമിടുന്നതെന്ന് കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ പറഞ്ഞു. ശുചിത്വ മിഷന്‍, ഹരിതകേരളം വകുപ്പുകളും പരിപാടികളുടെ ഭാഗമായിരുന്നു.

Intro:ആദിവാസി ഊരുകളിൽ എത്തി ജില്ലാ കളക്ടർ; ജനകീയമായി പരാതി പരിഹാര അദാലത്ത്Body:സേഫ് കൊല്ലം പദ്ധതിയുടെ ഉള്‍പ്പെടുത്തി ജില്ല ഭരണകൂടം ഊരുകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി കുളത്തുപ്പുഴയിലെ ആദിവാസി ഊരുകളില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്‍റെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചു. ആദിവാസി മേഖലയിലെ പ്രശ്ന പരിഹാരം ലക്ഷ്യമിട്ടാണ് അദാലത്ത് സംഘടിപ്പിച്ചത്. 572 പരാതികളില്‍ 320 പരാതികള്‍ ഉടനടി പരിഹാരം കണ്ടെത്തി ഉത്തരവ് നല്‍കി.

അദാലത്തില്‍ വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന നിരവധി പരാതികളും ഉള്‍പ്പെടും. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാനും, തിരുത്തലുകള്‍ വരുത്താനും, മരിച്ച വ്യക്തിയുടെ പേര് നീക്കം ചെയ്യുന്നതുമടക്കം പരാതികള്‍ക്ക് ഉടനടി പരിഹാരം കണ്ടെത്തി. ചിതറ പഞ്ചായത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച മുതിര്‍ന്നവര്‍ക്ക് പഞ്ചായത്തും വില്ലേജും ഉടന്‍ തന്നെ അന്വേഷണം നടത്തി ജനന സര്‍ട്ടിഫിക്കറ്റ്കള്‍ നല്‍കി. കുടിവെള്ളം, റോഡ്‌, വൈദ്യുതി, വനം വകുപ്പ് തുടങ്ങിയ നിരവധി വകുപ്പുകളുടെ പരാതികളില്‍ ഏറെയും പരിഹരിച്ചു.

വലിയ പദ്ധതികള്‍ ഒഴികെയുള്ള ബാക്കിയുള്ള പരാതികള്‍ക്ക് രണ്ടാഴ്ചക്കകം തീര്‍പ്പ് കല്‍പ്പിക്കുമെന്നു കലക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. വിവിധ വകുപ്പുകളുടെ എല്ലാം പ്രത്യേക കൗണ്ടറുകള്‍ അദാലത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. ഇതിനാല്‍ തന്നെ ലഭിച്ച പരാതികള്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും പരമാവധി വേഗത്തില്‍ പരിഹാരം കണ്ടെത്തുകയും ചെയ്തു. ആദിവാസി മേഖലകളിലുള്ള പ്രശ്നങ്ങള്‍, പ്രയാസങ്ങള്‍ പരാതികള്‍ എന്നിവ വളരെ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കുക എന്നതാണ് അദാലത്തും, ഊരുകള്‍ സന്ദര്‍ശനത്തിലൂടെയും ലക്ഷ്യമിടുന്നതെന്ന് കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.
ശുചിത്വ മിഷന്‍, ഹരിതകേരളം വകുപ്പുകളും പരിപാടികളുടെ ഭാഗമായിരുന്നു. Conclusion:ഇ. ടി.വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.