കൊല്ലം : കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്ന വിഷയമാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെന്ന് (K Rail Project) പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (Opposition Leader VD Satheesan). പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കുണ്ടറയിൽ എൻകെ പ്രേമചന്ദ്രൻ എംപിയും പിസി വിഷ്‌ണുനാഥ് എംഎൽഎയും നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ സിപിഎമ്മിന് സംഭവിച്ച ഗതികേട് കേരളത്തിലുമുണ്ടാകും. പ്രതിപക്ഷം ഉന്നയിച്ച ചേദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ യുഡിഎഫ് (udf) അനുവദിക്കില്ല.
also read: Exclusive|S P Udayakumar| "എങ്കില്‍ ഞാൻ ദേശദ്രോഹി തന്നെ!" രൂക്ഷ വിമര്‍ശനവുമായി എസ്.പി ഉദയകുമാർ
കേരളത്തെ വിൽക്കാൻവച്ചിരിക്കുന്ന പദ്ധതിയെ സംസ്ഥാനം ഇതുവരെ കാണാത്ത പ്രതിഷേധവുമായി യുഡിഎഫ് ചെറുത്തുതോൽപ്പിക്കും. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ലോകത്തെ എല്ലാ ഏകാധിപതികളുടേയും ഭാഷയിൽ മുഖ്യമന്ത്രി തങ്ങളെ വികസന വിരോധികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുവാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.