കൊല്ലം: പാലായിൽ ചിഹ്നം സംബന്ധിച്ച് തര്‍ക്കമില്ലന്ന് ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സ്ഥാനാർഥിയുടെ ചിഹ്നം സംബന്ധിച്ച് സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ടൈറ്റാനിയം കേസിൽ ഏതന്വേഷണത്തിനും തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി ആവർത്തിച്ചു. ഇന്ത്യയിലെ സാമ്പത്തികരംഗം താറുമാറാക്കിയ കേന്ദ്ര സർക്കാർ അത് നേരയാക്കാൻ ശ്രമിക്കാതെ രാഷ്ട്രീയ പകപോക്കലിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പത്തനാപുരത്ത് പറഞ്ഞു.