കൊല്ലം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നിലമേല്‍ കൈതോട് സ്വദേശിയായ മധ്യവയസ്‌കനാണ് രോഗബാധിതനാണെന്ന് കണ്ടെത്തിയത്. ഡല്‍ഹി നിസാമുദീനില്‍ നിന്നും മുംബൈ വഴി തിരുവനന്തപുരത്ത് എത്തിയ ഇയാളുടെ സാമ്പിള്‍ ഏപ്രില്‍ അഞ്ചിന് പാരിപ്പള്ളി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ നിന്നും പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലാണ് സാമ്പിൾ പരിശോധന നടത്തിയത്. ഇയാൾക്ക് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ വിദഗ്‌ധ പരിചരണത്തിനായി പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട (പ്രൈമറി, സെക്കന്‍ററി കോണ്ടാക്റ്റുകൾ) എല്ലാവരെയും കണ്ടെത്താന്‍ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
നിസാമുദീനില്‍ നിന്നെത്തിയ നിലമേൽ സ്വദേശിക്ക് കൊവിഡ്
ഡല്‍ഹി നിസാമുദീനില്‍ നിന്നും മുംബൈ വഴി തിരുവനന്തപുരത്ത് എത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്