ETV Bharat / state

കരുനാഗപ്പള്ളിയിൽ കടത്തിണ്ണയിലേക്ക് ലോറി പാഞ്ഞ് കയറി ഒരാൾ മരിച്ചു - karunagapalli

തൊടിയൂർ സ്വദേശി യൂസഫ് കുഞ്ഞ് ആണ് മരിച്ചത്, അപകടത്തിൽ ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റു.

കൊല്ലം  കരുനാഗപ്പള്ളി  കരുനാഗപ്പള്ളി അപകടം  കടത്തിണ്ണയിലേക്ക് ലോറി പാഞ്ഞ് കയറി  kollam accident  karunagapalli  Road accident
കരുനാഗപ്പള്ളിയിൽ കടത്തിണ്ണയിലേക്ക് ലോറി പാഞ്ഞ് കയറി, ഒരാൾ മരിച്ചു
author img

By

Published : Nov 27, 2020, 11:16 AM IST

കൊല്ലം: കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു.തൊടിയൂർ സ്വദേശി യൂസഫ് കുഞ്ഞ്(60) ആണ് മരിച്ചത്. പത്രവിതരണക്കാരനായ യൂസഫ് കുഞ്ഞിനെ രണ്ട് മണിക്കൂറോളം ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന ശേഷമാണ് പുറത്തെടുക്കാനായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഗുരുതര പരിക്കുകളോടെ യൂസഫ് കുഞ്ഞിനെ പുറത്തെടുത്തത്.

കരുനാഗപ്പള്ളിയിൽ കടത്തിണ്ണയിലേക്ക് ലോറി പാഞ്ഞ് കയറി, ഒരാൾ മരിച്ചു

അപകടത്തിൽ ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റു.എറണാകുളം ഭാഗത്ത് നിന്നു വരികയായിരുന്ന ലോറി റോഡിലെ മീഡിയൻ തകർത്താണ് എതിർവശത്തെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.