ETV Bharat / state

80കാരിക്ക് മരുമകളുടെ ക്രൂര മർദ്ദനം ; ആക്രമണം കുട്ടികളുടെ മുന്നില്‍ - മഞ്ജുമോൾ തോമസ് കൊല്ലം

80 year old woman was Attacked : 80 വയസ്സുള്ള ഏലിയാമ്മയെ മരുമകള്‍ മഞ്ജുമോൾ തോമസാണ് ക്രൂരമായി മർദ്ദിച്ചത്. വർഷങ്ങളായി തുടരുന്ന മർദ്ദനം പുറത്തറിയുന്നത് വീഡിയോ വന്നതോടെ. മഞ്ജുമോളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്.

Etv Bharat Old Women Brutually Beaten by Daughter in Law  Mother in Law Been Attacked  Kollam Mother in law attack  kollam old women attack  kollam daugher in law attack  kollam brutual daughter in law  kollam manjumol thomas  80 കാരിക്ക് മരുമകളുടെ ക്രൂര മർദ്ദനം  വൃദ്ധ മാതാവിന് മരുമകളുടെ ക്രൂരമർദ്ദനം  മഞ്ജുമോൾ തോമസ് കൊല്ലം
Old Women Brutually Beaten by Daughter in Law
author img

By ETV Bharat Kerala Team

Published : Dec 14, 2023, 7:51 PM IST

കൊല്ലം : 80 വയസ്സുള്ള വൃദ്ധ മാതാവിന് മരുമകളുടെ ക്രൂരമർദ്ദനം (Old Women was Brutally Beaten). കരുനാഗപ്പള്ളി തേവലക്കര കിഴക്കേ വീട്ടിൽ ഏലിയാമ്മ വർഗീസിനാണ് മരുമകള്‍ മഞ്ജുമോൾ തോമസിന്‍റെ (Manjumol Thomas) ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. സ്വത്തിന്‍റെ പേരില്‍ വർഷങ്ങളായി തുടരുന്ന മർദ്ദനം കഴിഞ്ഞ ദിവസം വീഡിയോ വന്നതോടെയാണ് പുറത്തറിയുന്നത്. ദൃശ്യങ്ങൾ സഹിതം ഏലിയാമ്മ പരാതി നൽകിയതോടെ മഞ്ജുമോളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്.

ഏലിയാമ്മ വർഗീസിന് ഒരേയൊരു മകനാണ് ഉള്ളത്. മകന്‍റെ ഭാര്യയാണ് മഞ്ജുമോൾ. പരിസരവാസികളുമായി അധികം ബന്ധമില്ലാത്ത മഞ്ജുമോൾ 80 കാരിയെ നിരന്തരം മർദ്ദിക്കുമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇതേപ്പറ്റി ചോദിച്ചാൽ ബോധമില്ലാതെ പറഞ്ഞുനടക്കുന്നതാണെന്നാണ് മഞ്ജുമോൾ അയൽക്കാരോട് പറഞ്ഞിരുന്നത്.

പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് മരുമകൾ ഭീഷണിപ്പെടുത്തിയിരുന്നതായി ഏലിയാമ്മ നാട്ടുകാരോട് പറഞ്ഞു. മരുമകളുടെ ആക്രമണത്തില്‍ പലതവണ ഗുരുതരമായി പരിക്കേറ്റിട്ടുള്ള ഏലിയാമ്മയെ അന്നെല്ലാം ആശുപത്രിയിൽ എത്തിച്ചിരുന്നത് അയൽവാസികളും സാമൂഹ്യ പ്രവർത്തകരും ആണ്. മരുമകളെ പേടിച്ച് മർദ്ദിക്കുന്ന കാര്യം ഏലിയാമ്മ ആരോടും പറഞ്ഞിരുന്നില്ല.

ഏലിയാമ്മയുടെ മകൻ ജോലിക്ക് പോകുന്ന സമയത്താണ് മരുമകൾ ക്രൂരമായി മർദ്ദിക്കുന്നത്. മഞ്ജുമോൾ ഭർത്താവിനെയും ക്രൂരമായി മർദ്ദിക്കുമെന്ന് നാട്ടുകാർ പറയുന്നു. ഏലിയാമ്മയെ മകന്‍റെ മുന്നിലിട്ടും മർദ്ദിക്കാറുണ്ട്. തടയാൻ ശ്രമിച്ചാൽ മകനെയും ഇവർ ക്രൂരമായി മർദ്ദിക്കുമെന്ന് ഏലിയാമ്മ പറയുന്നു. ആക്രമണ ദൃശ്യം നാട്ടുകാരിൽ ചിലരുടെ മൊബൈലിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഏലിയാമ്മ ദൃശ്യങ്ങൾ സഹിതം തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയത്.

പരാതി ഇങ്ങനെ : മരുമകൾ തന്നെ മുടിക്ക് കുത്തിപ്പിടിച്ച് തലയിൽ കൈമുറുക്കി താഴേക്ക് ഇടുമായിരുന്നു. നെഞ്ചിൽ ചവിട്ടി താഴെ വീഴ്ത്തിയശേഷം അടിവയറ്റിലും നടുവിനും ചവിട്ടുകയും, ഷൂസിട്ട കാലുകൊണ്ട് വലത് കാലിലെ തള്ളവിരലിൽ ചവിട്ടി മുറിവേൽപ്പിക്കുകയും, ഇരുമ്പ് കമ്പി കൊണ്ട് തലയിൽ അടിക്കുകയും ചെയ്‌തിരുന്നുവെന്നും ഏലിയാമ്മ തെക്കുംഭാഗം പോലീസിൽ കൊടുത്ത പരാതിയില്‍ ആരോപിക്കുന്നു.

Also Read: കുടുംബ വഴക്ക് : പുരുഷവേഷത്തിലെത്തി ഭര്‍തൃമാതാവിനെ മർദിച്ച് കൊലപ്പെടുത്തി,യുവതി അറസ്‌റ്റിൽ

മർദ്ദനം സ്വത്തിനുവേണ്ടി : ഏലിയാമ്മയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളുണ്ട്. ഇത് തന്‍റെ പേരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മഞ്ജുമോൾ ഇവരെ ക്രൂരമായി മർദ്ദിക്കുന്നത്. താന്‍ മരണപ്പെട്ടാൽ ഈ സ്വത്ത് തന്‍റെ കൈവശം വന്നുചേരുമെന്ന് പലതവണ മരുമകൾ പറഞ്ഞതായും ഏലിയാമ്മ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.