ETV Bharat / state

പുത്തൂരിൽ ചിതയൊരുക്കിവച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു - ഇന്നത്തെ പ്രധാന വാര്‍ത്ത

68 വയസുകാരനായ മാറനാട് സ്വദേശി വിജയകുമാറാണ് സ്വന്തം വീട്ടുമുറ്റത്ത് ചിതയൊരുക്കി ആത്മഹത്യ ചെയ്‌തത്

old man suicide  old man suicide in kollam  old man suicide by making pyre  vijayakumar suicide  latest news in kollam  latest news today  ചിതയൊരുക്കി ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു  സ്വന്തം വീട്ടുമുറ്റത്ത് ചിതയൊരുക്കി ആത്മഹത്യ  കൊല്ലം ഗൃഹനാഥന്‍റെ ആത്മഹത്യ  പുത്തൂരിൽ ആത്മഹത്യ ചെയ്‌തു  കൊല്ലം വിജയകുമാറിന്‍റെ ആത്മഹത്യ  കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ജോലി ചെയ്‌ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ല; ചിതയൊരുക്കി ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു
author img

By

Published : Feb 9, 2023, 11:06 PM IST

കൊല്ലം : പുത്തൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു. 68 വയസുകാരനായ മാറനാട് സ്വദേശി വിജയകുമാറാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

പുത്തൂർ വൈദ്യര് മുക്കിന് സമീപമുള്ള സ്വന്തം വീട്ടുമുറ്റത്ത് ചിതയൊരുക്കിയാണ് വിജയകുമാർ ആത്മഹത്യ ചെയ്‌തത്. ആത്മഹത്യ കുറിപ്പും ചിതയുടെ സമീപത്തുനിന്നും കണ്ടെടുത്തു. ഇന്ന് പുലർച്ചെ വിജയകുമാറിന്‍റെ സഹോദരി വീടിന് സമീപം തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട് നടത്തിയ പരിശോധനയിലാണ് വിജയകുമാറിന്‍റെ മരണ വിവരം പുറത്തറിയുന്നത്.

കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു വിജയകുമാർ. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിലൊന്നും വിജയകുമാർ ജോലിക്ക് പോയിരുന്നില്ലെന്നും ഇതിൽ കടുത്ത മാനസിക പ്രയാസമുണ്ടായിരുന്നുവെന്നും അടുത്ത ബന്ധുക്കൾ പറയുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നും വിജയകുമാറിനുണ്ടായിരുന്നില്ലെന്നാണ് വിവരം.

പുത്തൂർ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിജയകുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.