ETV Bharat / state

'തമ്മിലടിയ്‌ക്കുന്ന കോൺഗ്രസിനൊപ്പം തുടരുന്നത് ഉചിതമല്ല' ; യു.ഡി.എഫ് വിടണമെന്ന് ആര്‍.എസ്.പിയില്‍ ഒരു വിഭാഗം - യു.ഡി.എഫ് വിടണമെന്ന് ആര്‍.എസ്.പിയില്‍ ആവശ്യം

തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ പരാജയം ആർ.എസ്.പിയെ നശിപ്പിക്കുമെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന വാദം.

Congress party  leave from UDF  RSP party  കോൺഗ്രസിനൊപ്പം തുടരുന്നത് ഉചിതമല്ല  യു.ഡി.എഫ് വിടണമെന്ന് ആര്‍.എസ്.പിയില്‍ ആവശ്യം  യു.ഡി.എഫ്
'തമ്മിലടിയ്‌ക്കുന്ന കോൺഗ്രസിനൊപ്പം തുടരുന്നത് ഉചിതമല്ല'; യു.ഡി.എഫ് വിടണമെന്ന് ആര്‍.എസ്.പിയില്‍ ഒരു വിഭാഗം
author img

By

Published : Sep 1, 2021, 5:19 PM IST

Updated : Sep 1, 2021, 7:47 PM IST

കൊല്ലം : യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി ആർ.എസ്.പിയിലെ ഒരു വിഭാഗം. തമ്മിലടി തുടരുന്ന കോൺഗ്രസിനൊപ്പം പ്രവർത്തിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഇവർ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ നിലപാടെടുക്കുമെന്നാണ് വിവരം. അതേസമയം, പരസ്യനിലപാട് കൈക്കൊള്ളാതെ ആർ.എസ്.പി നീക്കം നിരീക്ഷിക്കാനാണ് സി.പി.എം തീരുമാനം.

യു.ഡി.എഫ് വിടണമെന്ന് ആര്‍.എസ്.പിയില്‍ ഒരു വിഭാഗം

രണ്ടു ടേം യു.ഡി.എഫ് ഭരണത്തില്‍ വരാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആര്‍.എസ്.പി പ്രതിനിധികള്‍ക്ക് പ്രാധിനിധ്യമില്ലാത്തത് പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാക്കുന്നത് സ്വാഭാവികമെന്ന് ഇക്കാര്യം തള്ളാതെ സംസ്ഥാന സെക്രട്ടറി എ.എ അസീസ് ബുധനാഴ്‌ച പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ യു.ഡി.എഫ് യോഗത്തിലേക്ക് ഇല്ലെന്ന് എ.എ അസീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കോൺഗ്രസിലെ തമ്മിലടി അവസാനിപ്പിക്കണമെന്നത് യു.ഡി.എഫിൽ സഖ്യകക്ഷിയായതുമുതൽ രഹസ്യമായും പരസ്യമായും ആർ.എസ്.പി ആവശ്യപ്പെടുന്നതാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടിട്ടും കോൺഗ്രസ് തമ്മിലടി അവസാനിപ്പിച്ചില്ല.

നേതാക്കൾ തമ്മിലുള്ള പോര് വർധിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.എസ്.പി മത്സരിച്ച അഞ്ചിടത്തും പരാജയമായിരുന്നു ഫലം. കോൺഗ്രസിലെ ഐക്യമില്ലായ്‌മ പരാജയത്തിന് കാരണമായെന്ന് ആർ.എസ്.പി വിലയിരുത്തുന്നു.

'സംസ്ഥാന സമിതിയില്‍ ആവശ്യമുന്നയിക്കും'

തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ പരാജയം ആർ.എസ്.പിയെ നശിപ്പിക്കുമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള ഉചിതമായ സമയമാണിതെന്നും ഇക്കൂട്ടർ വിലയിരുത്തുന്നു. ആർ.എസ്.പി എൽ.ഡി.എഫ് ബന്ധം ഉപേക്ഷിച്ചപ്പോൾ പത്ത് ശതമാനം പാർട്ടി പ്രവർത്തകർ നിശബ്‌ദരായി തുടരുകയാണ്. അവരെ പാർട്ടിക്കൊപ്പം നിർത്താൻ മുന്നണി ബന്ധം വിഛേദിക്കുന്നതാണ് ഉചിതമെന്ന വാദവും ആഭ്യന്തരമായി ഉയരുന്നുവെന്നാണ് വിവരം.

വരുന്ന ശനിയാഴ്‌ച ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യങ്ങൾ അവതരിപ്പിക്കാനാണ് തീരുമാനം. അതേസമയം, ആർ.എസ്.പിയിലെ മുന്നണിമാറ്റ ചർച്ചകൾ പുരോഗമിക്കട്ടെയെന്ന നിലപാടിലാണ് സി.പി.എം. ആർ.എസ്.പിയെ കൂടെക്കൂട്ടുന്നതിൽ നേരത്തെ ഉണ്ടായിരുന്നത്ര എതിർപ്പ് ഇപ്പോൾ സി.പി.എമ്മിനില്ലെന്ന സൂചനകളും പുറത്തുവരുന്നു.

ALSO READ: സ്‌പ്രിങ്ക്‌ളര്‍ ഡാറ്റ വിവാദം : എം ശിവശങ്കറിന് അന്വേഷണ കമ്മിഷന്‍റെ ക്‌ളീന്‍ ചിറ്റ്

Last Updated : Sep 1, 2021, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.