ETV Bharat / state

കൊട്ടാരക്കരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ ; കണ്ടെത്തിയത് അഞ്ചുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ - കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത

അഞ്ച് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെയാണ് തൊപ്പി ധരിച്ചെത്തിയ ആള്‍ ബഥനി കോൺവെന്‍റിന്‍റെ കുരിശടിയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു

newborn child found abounded  child abounded in kottakaraka  kottakaraka newborn child incident  child abounded  badani convent child incident  latest news in kollam  latest news today  നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ  അഞ്ച് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ  ബഥനി കോൺവെന്‍റ്  കൊട്ടാരക്കര വാളകത്ത്  നവജാത ശിശുവിനെ ഉപേക്ഷിച്ചു  കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കൊട്ടാരക്കരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jan 17, 2023, 5:19 PM IST

കൊട്ടാരക്കരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് അഞ്ച് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ബഥനി കോൺവെന്‍റിന്‍റെ കുരിശടിയ്ക്ക് മുന്നില്‍ നിന്ന് കണ്ടെത്തിയത്.

കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് എത്തിയ സമീപത്തെ ചായക്കടക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കുഞ്ഞിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ അരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൊൺവെന്‍റിന് മുന്നിൽ കുഞ്ഞിനെ ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തൊപ്പി ധരിച്ചെത്തിയ ആൾ കുഞ്ഞിനെ കൊൺവെന്‍റിന് മുന്നിൽ കൊണ്ടുവയ്ക്കുകയായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.