കൊല്ലം: ജൈവകൃഷി മേഖലയ്‌ക്ക് ഒരു 'ന്യൂജെന്‍ ടച്ച്' നല്‍കി ഹസീന മിഗ്‌ദാദ്. കൃഷിയോട് തോന്നിയ ഒരു കൗതുകമാണ് ആദ്യം ഹസീനയെ ഒരു അടുക്കള തോട്ടം ഉണ്ടാക്കുന്നതിലും പിന്നീട് ഒരു വാസ്‌ആപ്പ് കൂട്ടായ്‌മ രൂപീകരിച്ച് കൃഷിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതും വരെ എത്തിയത്. 'ജൈവകൃഷി' എന്ന പേരില്‍ ആരംഭിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍. കൊല്ലം സ്വദേശിയായ ഹസീന ഒരു വീട്ടമ്മ എന്ന നിലയില്‍ നിന്നും ഇന്ന് നാടറിയുന്ന ഒരു കര്‍ഷകയായി മാറിയിരിക്കുകയാണ്.
കൃഷി സംബന്ധമായ സംശയനിവാരണവും വിത്തുകളുടെ വിതരണ പ്രവര്‍ത്തനങ്ങളും വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ നടത്തുന്നു. ഹസീനയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുടെ വീടുകളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. കാശ്‌മീരി പച്ചക്കറിയായ നോണ്‍കോള്‍ മുതല്‍ നമ്മുടെ നാടന്‍ പച്ചക്കറി ഇനങ്ങളായ പച്ചമുഴക്, പയര്‍, പാവല്‍ വരെ ഹസീനയുടെ പച്ചക്കറി തോട്ടത്തില്‍ സുലഭമാണ്.