കൊല്ലം: അതിര്‍ത്തി തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിൽ ഒരാൾ പിടിയില്‍. കറവൂര്‍ സ്വദേശി വീരപ്പന്‍ എന്നു വിളിക്കുന്ന 67 വയസുള്ള യശോധരനെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരുവരുടെയും വസ്‌തുവിന്‍റെ അതിര്‍ത്തിയില്‍ നിന്ന മരം മുറിച്ചത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനിടയിലാണ് യെശോധരൻ ബിജുവിനെ ആക്രമിച്ചത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് രണ്ടുപേരും ശത്രുതയിലായിരുന്നതായി നാട്ടുകാർ പറയുന്നു. തർക്കത്തിനിടെ യെശോധരനെ അസഭ്യം പറഞ്ഞതിലുള്ള വിരോധമാണ് ബിജുവിനെ ആക്രമിക്കാൻ കാരണമായതെന്നു പൊലീസ് പറയുന്നു. പത്താനാപുരം സി.ഐ. രാജീവ് എസ്.ഐ മാരായ നജീബ്ഖാന്‍, വിശ്വനാഥന്‍, സി.പി.ഓ. മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
അതിര്‍ത്തി തര്‍ക്കം അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു - അതിര്‍ത്തി തര്‍ക്കം
കറവൂര്‍ സ്വദേശി വീരപ്പന്‍ എന്ന് വിളിക്കുന്ന യശോധരനെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. അതിര്‍ത്തി തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ആക്രമണം