ETV Bharat / state

നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ; രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍ - രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍

ഉള്‍വസ്ത്രം അഴിപ്പിച്ച സംഭവം : പരീക്ഷയുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യന്‍ ഐസക് എന്നിവര്‍ അറസ്റ്റില്‍

NEET exam girls underwear inspection  two more teachers arrested NEET Exam inspection case  പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധ  നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന  രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍  നീറ്റ് പരീക്ഷാ വിഷയത്തില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍
നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന; രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍
author img

By

Published : Jul 21, 2022, 11:39 AM IST

കൊല്ലം : നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ച്‌ പരിശോധന നടത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍. പരീക്ഷയുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യന്‍ ഐസക് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. അന്വേഷണത്തിന്‍റെ ഭാഗമായി ഇരുവരെയും ചടയമംഗലം പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു കോളജില്‍ നിന്നെത്തിയ എന്‍ടിഎ ഒബ്‌സര്‍വറാണ് ഡോ ഷംനാദ്. ആയൂര്‍ എഞ്ചിനീയറിങ് കോളജ് അധ്യാപകനാണ് ഡോ. പ്രജി കുര്യന്‍ ഐസക്.

പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത് ഷംനാദും പ്രജി കുര്യന്‍ ഐസക്കുമാണെന്ന് നേരത്തെ അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നീറ്റ് കൊല്ലം ജില്ല കോര്‍ഡിനേറ്ററില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയ ശേഷമാണ് അധ്യാപകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളജിലെ പരീക്ഷാകേന്ദ്രത്തിലാണ് വിദ്യാര്‍ഥികളോട് ക്രൂരമായി പെരുമാറുന്ന സാഹചര്യമുണ്ടായത്.

Also Read: വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവം: 5 സ്‌ത്രീ ജീവനക്കാര്‍ കസ്റ്റഡിയില്‍, ലഭിച്ചത് 5 പരാതികള്‍

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിഷയം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാറും സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ അഞ്ച്പേരും റിമാന്‍ഡിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.