ETV Bharat / state

കൊല്ലത്ത് ഡോക്‌ടർക്കും നഴ്‌സിനും യുവാക്കളുടെ ക്രൂര മർദനം - ഡോക്‌ടർക്കും നഴ്‌സിനും ക്രൂര മർദനം

നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്‌ടർ ഉണ്ണികൃഷ്ണൻ, നഴ്‌സ് ശ്യാമിലി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്

neendakara taluk hospital attack  nurse and doctor seriously injured  ഡോക്‌ടർക്കും നഴ്‌സിനും ക്രൂര മർദനം  കൊല്ലത്ത് നഴ്‌സിന് നേരെ ആക്രമണം
കൊല്ലത്ത് ഡോക്‌ടർക്കും നഴ്‌സിനും ക്രൂര മർദനം
author img

By

Published : Jun 22, 2022, 9:34 AM IST

Updated : Jun 22, 2022, 11:46 AM IST

കൊല്ലം: നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്‌സിനും ഡോക്‌ടർക്കും നേരെ ക്രൂരമായ ആക്രമണം. ഒരു സംഘം യുവാക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്‌സിനെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും സാരമായ പരിക്കുകളോടെ ഡോക്‌ടറെ കൊല്ലം ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്‌ടർ ഉണ്ണികൃഷ്ണൻ, നഴ്‌സ് ശ്യാമിലി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കൊല്ലത്ത് ഡോക്‌ടർക്കും നഴ്‌സിനും യുവാക്കളുടെ ക്രൂര മർദനം

കമ്പി വടികൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കൾ മർദിച്ചതെന്ന് ഡോക്‌ടർ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്‌കരിക്കാൻ കെ.ജി.എം.ഒ.എ തീരുമാനിച്ചു.

അക്രമികളെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി.

Last Updated : Jun 22, 2022, 11:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.