ETV Bharat / state

നയനയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

നയന സൂര്യയുടെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം വഴിമുട്ടിയ നിലയിലാണെന്ന് നയനയുടെ ബന്ധുക്കൾ ആരോപിച്ചു.

nayana surya death investigation updation  nayana surya death  nayana surya death investigation  nayana surya  nayana surya suicide  നയനയുടെ ബന്ധുക്കൾ  നയന സൂര്യ  നയന സൂര്യയുടെ ബന്ധുക്കളുടെ ആരോപണം  നയന സൂര്യയുടെ മരണം  നയന സൂര്യയുടെ കൊലപാതകം  നയന സൂര്യയുടെ ആത്മഹത്യ  നയന സൂര്യ പോസ്റ്റുമോർട്ടം റിപ്പോർട്ട്  നയന സൂര്യയുടെ മരണത്തിൽ അന്വേഷണം
നയന സൂര്യ
author img

By

Published : Jan 5, 2023, 12:41 PM IST

നയന സൂര്യയുടെ ബന്ധുക്കളുടെ പ്രതികരണം

കൊല്ലം: യുവ സംവിധായക നയന സൂര്യയുടെ മരണത്തിൽ പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തലുകൾ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണെന്ന് ബന്ധുക്കൾ. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം വഴിമുട്ടിയ നിലയിലാണിപ്പോൾ. നയനയുടെ മരണത്തിന് പിന്നിലെ ദുരൂഹതയിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് നയനയുടെ ബന്ധുക്കളുടെ ആവശ്യം.

2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളിൽ സംവിധായക നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ നിർണായക കണ്ടെത്തലുകളാണ് ഉള്ളത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്. അടിവയറ്റിൽ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളിൽ രക്തസ്രാവവുമുണ്ടായി. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. അതേസമയം, നയന സൂര്യയുടെ മരണത്തിൽ രേഖകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡിസിപി വി അജിത്ത് നിർദേശം നൽകിയിട്ടുണ്ട്.

ഡിസിആർബി അസിസ്റ്റന്‍റ് കമ്മിഷണർ ദിനിലിനാണ് നിർദേശം നൽകിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. തുടർന്ന് പുനരന്വേഷണത്തിൽ തീരുമാനമെടുക്കും. കേസ് ഡയറിയടക്കം മ്യൂസിയം പൊലീസിൽ നിന്ന് ഡിസിപി വിളിച്ചുവരുത്തിയിട്ടുണ്ട്.

Also read: യുവ സംവിധായിക നയന സൂര്യയുടെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.