ETV Bharat / state

നിയമസഭ കൈയാങ്കളി: കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള ആക്ഷേപങ്ങൾ മറക്കാൻ - എം വി ​ഗോവിന്ദൻ

സ്‌പീക്കറുടെ ഓഫിസ് ഉപരോധിച്ച സംഭവം കേരളത്തിലെ രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യമാണെന്ന് സി പി എം സംസ്ഥന സെക്രട്ടറി എം വി ​ഗോവിന്ദൻ

mv govindhan  mv govindan about assembly conflict  kerala assembly  v d satheesan  cpm  kerala news  kollam news  assembly conflict  സി പി എം സംസ്ഥന സെക്രട്ടറി  എം വി ​ഗോവിന്ദൻ  കേരള വാർത്തകൾ  മലയാളം വാർത്തകൾ
നിയമസഭ കയ്യാങ്കളിയിൽ എം വി ഗോവിന്ദൻ
author img

By

Published : Mar 16, 2023, 2:08 PM IST

എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട്

കൊല്ലം: നിയമസഭയെ കൈയാങ്കളി വേദിയാക്കുന്ന പ്രതിപക്ഷത്തിന്‍റെ ശൈലിക്കെതിരെ വിമർശനവുമായി സി പി എം സംസ്ഥന സെക്രട്ടറി എം വി ​ഗോവിന്ദൻ. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെയുള്ള ആക്ഷേപങ്ങൾ മറയ്‌ക്കാനാണ് നിയമസഭ കൈയാങ്കളിയുടെ വേദിയാക്കുന്നത്. സ്‌പീക്കറുടെ ഓഫിസ് ഉപരോധം കേരളത്തിന്‍റെ രാഷ്‌ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും ഗോവിന്ദൻ പറഞ്ഞു.

നിയമസഭയിൽ പ്രതിപക്ഷത്തിന്‌ പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്‌. എന്നാൽ അടിയന്തിരപ്രമേയ നോട്ടീസ്‌ സ്വീകരിക്കണമോ വേണ്ടയോ എന്ന്‌ നിശ്‌ചയിക്കാനുള്ള അവകാശം സ്‌‌പീക്കർക്കുമുണ്ട്‌. സഭയിലെ പ്രതിഷേധത്തിന്‌ ശേഷം സ്‌‌പീക്കറുടെ ഓഫിസ്‌ ഉപരോധിക്കുക എന്നത്‌ ആദ്യ സംഭവമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

നടന്നതൊന്നും അംഗീകരിക്കാനാവില്ല: സ്‌‌പീക്കറുടെ മുഖം കാണാനാവാത്ത വിധത്തിൽ ബാനർ ഉയർത്തിപിടിക്കുക, അതിന്‌ ശേഷം അദ്ദേഹത്തിന്‍റഎ ഓഫിസ്‌ ഉപരോധിക്കുക, സ്‌‌പീക്കർക്ക്‌ സുരക്ഷ ഒരുക്കിയ വാച്ച്‌ ആൻഡ് വാർഡിനെ മർദിക്കുക എന്നതൊന്നും അംഗീകരിച്ചുകൊടുക്കാനാകില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. സുധാകരന്‍റെയും വി ഡി സതീശന്‍റെയും നേതൃത്വം പോരെന്ന്‌ പാർട്ടി എംപിമാരും നേതാക്കളും കുട്ടത്തോടെ ഹൈക്കമാൻഡിൽ പരാതി പറഞ്ഞ ഘട്ടത്തിലാണ്‌ ഞാൻ കേമനായ നേതാവാണ്‌ എന്ന്‌ കാണിക്കാൻ സ്‌പീക്കർക്കും മന്ത്രിമാർക്കുമെതിരെ വി ഡി സതീശൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ഭരണ പ്രതിപക്ഷ പോരിന്‍റെ പശ്ചാത്തലത്തിലാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിന്‍റെ പേരിൽ പ്രതിപക്ഷം സ്‌പീക്കറുടെ ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ഇതേ തുടർന്ന് ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലും ഇന്നലെ ഉണ്ടായിരുന്നു. സംഘർഷത്തിൽ നാല് എംഎൽഎമാർക്കും പരിക്കേറ്റു.

also read: സ്‌പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷം : പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസ്

സഹകരണം ആവശ്യപ്പെട്ട് സ്‌പീക്കർ: ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന നിയമസഭ സമ്മേളനം സുഗമമായി നടക്കാൻ ഇന്ന് രാവിലെ സ്‌പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിക്കുകയും സഹകരണം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ ജനാധിപത്യപരമായ സമരത്തിന് നേരെ നടന്ന സംഘർഷത്തിൽ നടപതിയെടുത്താൽ മാത്രമേ സഹകരണത്തെ കുറിച്ച് ചിന്തിക്കൂ എന്ന് പ്രതിപക്ഷ നേതാവ് യോഗത്തിൽ അറിയിച്ചു. എന്നാൽ ഇന്ന് നടന്ന സഭയിലും സ്‌പീക്കറും പ്രതിപക്ഷ നേതാവും ആരോപണ പ്രത്യാരോപണങ്ങൾ നടത്തി.

എംഎൽഎമാർക്കെതിരെ കേസ്: ഇന്നലെ നടന്നത് നിർഭാഗ്യകരമായ സംഭവമാണെന്ന സ്‌പീക്കറുടെ അഭിപ്രായത്തോട് യോജിക്കുന്നതായി വി ഡി സതീശൻ പറഞ്ഞു. സഭയിൽ നടന്നത് ഉപരോധസമരമല്ലെന്നും സത്യാഗ്രഹമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ ഒൻപത് എംഎൽഎമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് ഭരണപക്ഷ എംഎൽഎമാർക്കെതിരേയും ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരേയുമാണ് വനിത വാച്ച് ആൻഡ് വാർഡിന്‍റെ പരാതിയിൽ കേസെടുത്തിട്ടുള്ളത്.

also read: സഭ ടിവി പൂർണമായും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷം ; ചാനല്‍ കമ്മിറ്റിയിലെ നാല് അംഗങ്ങൾ രാജിവച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.