ETV Bharat / state

മനുരാജ്‌ വധം : രണ്ട്‌ പേർ അറസ്റ്റിൽ

തലയ്‌ക്കേറ്റ അടിമൂലമാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്.

Murder of Manuraj  Two arrested  മനുരാജ്‌ വധം  തലക്കടിച്ച്‌ കൊലപ്പെടുത്തി  രണ്ട്‌ പേർ അറസ്റ്റിൽ  സ്പെഷ്യൽ ബ്രാഞ്ച്
മനുരാജ്‌ വധം; രണ്ട്‌ പേർ അറസ്റ്റിൽ
author img

By

Published : May 25, 2021, 5:49 PM IST

കൊല്ലം : കൊട്ടാരക്കര പുത്തൂർ മുക്കിൽ ശശിധരന്‍റെ മകൻ മനുരാജിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേര്‍ പിടിയിൽ. പട്ടാഴി സ്വദേശി പൗലോസ്( 71), കലയപുരം സ്വദേശി മോഹനൻ(44) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര ഡിവൈഎസ്പി സ്റ്റ്യൂവർട്ട് കീലറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടാം തിയ്യതിയാണ് മനുരാജിനെ കാണാനില്ലെന്ന്‌ കാണിച്ച്‌ ഭാര്യ അശ്വതി പുത്തൂർ പൊലീസ്‌ സ്റ്റേഷനിൽ പരാതിപ്പെട്ടത്‌. തുടർന്നുനടന്ന അന്വേഷണത്തിൽ ജനുവരി അഞ്ചിന്‌ അശ്വതിയുടെ വീടിന്‌ സമീപമുള്ള പാറക്കുളത്തിൽ മനുരാജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കേസാണ് കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ALSO READ:ലക്ഷദ്വീപിന്‍റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം: എ.പി അബ്‌ദുള്ളക്കുട്ടി

സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് മരണത്തിൽ സംശയം ഉണ്ടെന്ന് കാട്ടി കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്‌ക്കേറ്റ അടിയാണെന്ന് പുറത്തുവന്നിരുന്നു. കൊലപാതകത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ. ജനുവരി രണ്ടിന്‌ ഒന്നാം പ്രതി പൗലോസിന്റെ വീട്ടിൽ പണികഴിഞ്ഞ ശേഷം മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അടയ്ക്കാമരം വിറ്റ ഇനത്തിൽ മനുരാജും പൗലോസും തമ്മിൽ പണത്തെ ചൊല്ലി തർക്കമുണ്ടാവുകയും അടയ്ക്ക മരക്കമ്പ് കൊണ്ട് മനുരാജിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. സംശയം തോന്നാതിരിക്കാൻ പ്രതികൾ രാത്രി പാറക്കുളത്തിൽ മനുവിന്റെ മൃതദേഹം ഇടുകയുമായിരുന്നു.

സംഭവം കഴിഞ്ഞ് കുറച്ചുദിവസങ്ങൾക്കകം ഒന്നാം പ്രതി പൗലോസിന്‍റെ വീട് കത്തിനശിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ വേണ്ടി പ്രതി തന്നെ ചെയ്തതാണെന്ന് പൊലീസിന് സംശയം തോന്നിയതാണ് പൗലോസിലേക്ക് കൂടുതൽ അന്വേഷണമെത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതക രഹസ്യം വെളിപ്പെടുകയായിരുന്നു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.