കുണ്ടറയില്‍ പൊലീസിനെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ രക്ഷിതാക്കൾ രക്ഷപെടുത്തി - കൊലകേസ് പ്രതിയെ രക്ഷപെടുത്തി കുടുംബം
പ്രതി വീട്ടിലുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തി. അബിനെ പിടിച്ച് പുറത്തേക്കിറങ്ങിയപ്പോൾ അബിനും മാതാപിതാക്കളും ചേർന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു.

കൊല്ലം: കുണ്ടറയിൽ പൊലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി. പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് പൊലീസിന് നേരെ പ്രതിയും വീട്ടുകാരും ആക്രമണം നടത്തിയത്. കുണ്ടറ പടപ്പക്കര ഫാത്തിമ ജംഗ്ഷനിൽ പ്രതിഭാ ഭവനത്തിൽ അബിൻ ചാൾസാണ് പൊലീസിനെ വെട്ടിച്ച് കടന്നത്.
മാവേലിക്കരയിൽ കൊലപാതക കേസിൽ ജാമ്യത്തിൽ നിൽക്കെ, പടപ്പക്കരയിലെ വധശ്രമകേസിൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. പ്രതി വീട്ടിലുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തി. അബിനെ പിടിച്ച് പുറത്തേക്കിറങ്ങിയപ്പോൾ അബിനും മാതാപിതാക്കളും ചേർന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു.
Also Read: കുഴൽപ്പണ കവർച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 3 പേര്‍ കൂടി പിടിയില്‍
എ.എസ്.ഐ സതീശൻ, സി.പി.ഒ റിജു എന്നിവരെ ആക്രമിച്ച് അബിൻ രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാർ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിക്കും മാതാപിതാക്കൾക്കുമെതിരെ പൊലീസിനെ ആക്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഇവർക്കായി കുണ്ടറ പൊലീസ് അന്വേഷണം ഊർജിതമാക്കി.