ETV Bharat / state

യുവാക്കളെ വധിക്കാൻ ശ്രമം; കൊല്ലത്ത് മൂന്ന് പേർ കൂടി അറസ്റ്റിൽ - kollam crime news

കേസിൽ രണ്ട് പ്രതികളെ കൂടി ഇനി കസ്റ്റഡിയിലെടുക്കാനുണ്ട്. ജൂൺ 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കൊല്ലത്ത് മൂന്ന് പേർ കൂടി അറസ്റ്റിൽ  യുവാക്കൾക്ക് നേരെ വധശ്രമം  കൊല്ലം യുവാക്കൾക്കെതിരെ വധശ്രമം  യുവാക്കൾക്കെതിരെ വധശ്രമം വാർത്ത  കൊല്ലത്ത് മൂന്ന് പേർ അറസ്റ്റിൽ  murder against youth kollam  kollam murder against youth  kollam crime news  Three more arrested in Kollam
യുവാക്കൾക്കെതിരെ വധശ്രമം; കൊല്ലത്ത് മൂന്ന് പേർ കൂടി അറസ്റ്റിൽ
author img

By

Published : Jun 21, 2021, 12:49 PM IST

കൊല്ലം: യുവാക്കളെ വെട്ടിയും മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘം പൊലീസ് പിടിയിലായി. കൊല്ലം ഓലയിൽ സോണി ഡെയ്‌ലിൽ സോണി വൈറ്റസിനെ സംഭവം നടന്ന ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജൂൺ 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

തൃക്കടവൂർ മതിലിൽ പിഡബ്ലുഡി പുതുവൽ പുരയിടത്തിൽ മെൽവിൻ (30), ഇരവിപുരം മുണ്ടയ്ക്കൽ കളരിക്കാവിനു സമീപം ആർ.എസ്.വില്ലയിൽ ജാക്സൺ (29), മതിലിൽ ചിറക്കര ക്യപാലയത്തിൽ ഐസക് ഡിക്സൺ (21) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് ഞായറാഴ്‌ച വൈകിട്ട് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളെ കൂടി ഇനി കസ്റ്റഡിയിലെടുക്കാനുണ്ട്.

സോണി കുമ്പളം സ്വദേശികളായ ത്രിതിൻ രാജു, സലിൽ സജി എന്നിവരെ മർദിച്ചും വെട്ടിയും അവശയാക്കിയ കേസിലാണ് അറസ്റ്റ്. മാരകമായി പരിക്കേറ്റ സലിൽ സജിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറയുന്നു.

പ്രതികൾ ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒളിത്താവളത്തിലുണ്ടെന്ന് എസിപിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അഞ്ചാലുംമ്മൂട് എസ്‌എച്ച്ഒ ബിനു. ജി പറഞ്ഞു.

ALSO READ: കാമുകനെയും സുഹൃത്തിനെയും മര്‍ദിക്കാൻ ക്വട്ടേഷൻ ; യുവതിയടക്കം 3 പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.