ETV Bharat / state

മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപക സംഘങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്ന് എം.ടി. രമേശ്‌

കെ സുരേന്ദ്രനെതിരെയുള്ള കേസുകൾ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് എംടി രമേശ്.

എം.ടി.രമേശ്‌  ബിജെപി  MT Ramesh criticize CM Pinarayi Vijayan  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി  BJP  MT Ramesh
മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപകസംഘങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്ന് എം.ടി.രമേശ്‌
author img

By

Published : Jun 18, 2021, 12:51 PM IST

Updated : Jun 18, 2021, 2:37 PM IST

കൊല്ലം: മുഖ്യമന്ത്രിയുടെ ഓഫിസ് ഉപജാപക സംഘങ്ങളുടെയും കള്ളകേസ് എടുക്കുന്നവരുടെയും കേന്ദ്രമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്‌. ബിജെപിക്ക് എതിരെയും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് എതിരെയുമുള്ള കള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൊല്ലം ജില്ല കോർ കമ്മിറ്റി അംഗങ്ങൾ നടത്തിയ സത്യഗ്രഹം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ്.

സർക്കാർ തന്നെ നേരിട്ട് നിയമവിരുദ്ധ പ്രവർത്തനം നടത്തുമ്പോൾ നിയമവിധേയമായി പ്രവർത്തിക്കേണ്ട ഭരണകൂടത്തിന്‍റെ ധാര്‍മികത വിസ്മരിച്ചു കൊണ്ട് മുഖ്യമന്ത്രി തന്നെയാണ് നിയമവിരുദ്ധ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതെന്ന് എംടി രമേശ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപക സംഘങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്ന് എം.ടി. രമേശ്‌

ബിജെപിക്ക് എതിരെയും സുരേന്ദ്രനെതിരെയുമുള്ള കേസുകൾ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എംടി രമേശ് പറഞ്ഞു. ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ, വൈസ് പ്രസിഡന്‍റ് എ.ജി. ശ്രീകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

ALSO READ: വാക് തർക്കം; വീട്ടമ്മ യുവാവിന്‍റെ കൈ വെട്ടി മാറ്റി

Last Updated : Jun 18, 2021, 2:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.