ETV Bharat / state

കൊല്ലത്ത് മുന്നില്‍ സ്‌ത്രീ  വോട്ടർമാർ;   ആകെ വോട്ടർമാരില്‍ 53 ശതമാനവും സ്ത്രീകള്‍

author img

By

Published : Nov 17, 2020, 8:28 PM IST

ഇതോടെ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ വലിയൊരു പങ്കും വഹിക്കുന്നത് സ്‌ത്രീകളാണെന്നത് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്

kollam  local body election 2020  kerala election 2020  കൊല്ലം  തദ്ദേശ തെരഞ്ഞെടുപ്പ് 2020  കേരള തെരഞ്ഞെടുപ്പ് 2020
കൊല്ലത്ത് വോട്ടർമാരുടെ എണ്ണത്തിൽ സ്‌ത്രീകൾ മുന്നിൽ

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ എണ്ണത്തില്‍ കൊല്ലം ജില്ലയിൽ കൂടുതലും സ്ത്രീകൾ. ജില്ലയില്‍ ആകെയുള്ള 22,20,425 വോട്ടര്‍മാരില്‍ അമ്പത്തിമൂന്ന് ശതമാനവും സ്‌ത്രീകളാണ്. 11,77,437 സ്‌ത്രീ വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതോടെ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ വലിയൊരു പങ്കും വഹിക്കുന്നത് സ്‌ത്രീകളാണെന്നത് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

മിക്ക പഞ്ചായത്തുകളിലും പുരുഷന്മാരെക്കാള്‍ രണ്ടായിരത്തിലധികം സ്‌ത്രീ വോട്ടര്‍മാരാണുള്ളത്. പുതിയ വോട്ടര്‍മാരില്‍ സ്‌ത്രീ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചതാണ് സ്‌ത്രീകളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. 68 പഞ്ചായത്തുകളിലായി ആകെയുള്ള 17,72,726 വോട്ടര്‍മാരില്‍ 9,42,086 പേരും സ്‌ത്രീകളാണ്. 17 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ജില്ലയിലുണ്ട്. 24,886 സ്‌ത്രീ വോട്ടർമാരുള്ള തൃക്കോവില്‍വട്ടം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ സ്‌ത്രീ വോട്ടര്‍മാരുള്ളത്. എല്ലാ പഞ്ചായത്തുകളിലും സ്‌ത്രീ വോട്ടര്‍മാരാണ് കൂടുതലെന്നതും ശ്രദ്ധേയമാണ്. കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ 3369 സ്‌ത്രീ വോട്ടര്‍മാരാണ് കൂടുതലുള്ളത്. കൊല്ലം കോര്‍പറേഷനില്‍ 1,59,976 സ്‌ത്രീ വോട്ടര്‍മാര്‍ ഉള്ളപ്പോള്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം 1,46,387 ആണ്.

കോര്‍പറേഷനിലും 4 നഗരസഭകളിലുമായി ആകെ വോട്ടര്‍മാര്‍ 4,47,649 പേരാണ്. ഇതില്‍ 2,35,351 പേരും സ്‌ത്രീകളാണ്. 2 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുമുണ്ട്. നഗരസഭകളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്‌ത്രീകള്‍ തന്നെ. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീ വോട്ടര്‍മാരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് പരവൂര്‍ നഗരസഭയിലാണ്. 14,139 പുരുഷ വോട്ടര്‍മാര്‍ ഉള്ളപ്പോള്‍ വോട്ട് ചെയ്യാനിരിക്കുന്ന സ്‌ത്രീകളുടെ എണ്ണം 17,218 ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.