ETV Bharat / state

മിയാവാക്കിയാകാൻ ഒരുങ്ങി ആശ്രാമം: കൊല്ലം നഗരഹൃദയത്തില്‍ വനം

കാട്ടുനെല്ലി, കടമ്പ്, ചാമ്പ, ബദാം, പേര തുടങ്ങി നൂറോളം ഇനങ്ങൾക്ക് പുറമെ ഔഷധസസ്യങ്ങൾ, പഴവർഗങ്ങൾ എന്നിവയും മിയാവാക്കി വനത്തിന്‍റെ ഭാഗമാകുന്നുണ്ട്. ഇടതൂർന്ന തനതു പ്രാദേശിക വനം ഒരുക്കാൻ ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിരാ മിയാവാക്കി രൂപപ്പെടുത്തിയതാണ് മിയാവാക്കി സമ്പ്രദായം.

author img

By

Published : Jun 29, 2020, 9:52 PM IST

Updated : Jun 29, 2020, 10:17 PM IST

miyavakki-forest-kollam-ashramam
മിയാവാക്കിയാകാൻ ഒരുങ്ങി ആശ്രാമം: കൊല്ലം നഗരഹൃദയത്തില്‍ വനം

കൊല്ലം: പൂക്കളും പൂമ്പാറ്റകളും പഴങ്ങളും നിറഞ്ഞ കൊല്ലം നഗരഹൃദയം. കേൾക്കാൻ മാത്രമല്ല, കാണാനും കൗതുകമാകും. ചെമ്പകം, പാരിജാതം, മന്ദാരം തുടങ്ങി നൂറോളം ഇനം സസ്യങ്ങളുമായി ആശ്രാമം മൈതാനത്ത് മാതൃകാ വനം ഒരുങ്ങുകയാണ്. വനവൽക്കരണത്തിന്‍റെ ഭാഗമായി ജാപ്പനീസ് മാതൃകയായ മിയാവാക്കി വനം സൃഷ്ടിക്കാൻ വനംവകുപ്പും ടൂറിസം വകുപ്പും ചേർന്നുള്ള പദ്ധതിക്ക് തുടക്കമായി. നേചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷനും കൾച്ചർ ഷോപ്പിയുമാണ് മിയാവാക്കി വനം സൃഷ്ടിക്കാൻ സർക്കാർ വകുപ്പുകൾക്കൊപ്പമുള്ളത്.

കാട്ടുനെല്ലി, കടമ്പ്, ചാമ്പ, ബദാം, പേര തുടങ്ങി നൂറോളം ഇനങ്ങൾക്ക് പുറമെ ഔഷധസസ്യങ്ങൾ, പഴവർഗങ്ങൾ എന്നിവയും മിയാവാക്കി വനത്തിന്‍റെ ഭാഗമാകുന്നുണ്ട്. ഇടതൂർന്ന തനതു പ്രാദേശിക വനം ഒരുക്കാൻ ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിരാ മിയാവാക്കി രൂപപ്പെടുത്തിയതാണ് മിയാവാക്കി സമ്പ്രദായം. സാധാരണരീതിയിൽ വളരുന്ന മരങ്ങൾ മിയാവാക്കി രീതിയിലൂടെ അതിവേഗം വളർന്നു വലുതാകും. മൂന്നുവർഷം കൊണ്ട് മരങ്ങൾക്ക് 30 അടി ഉയരം വയ്ക്കും. 100 വർഷം പഴക്കമുള്ള കാടിന്‍റെ രൂപം കിട്ടാൻ 10 വർഷം മതി. ഒരു സെന്‍റിൽ ഏകദേശം162 ചെടികൾ. സൂര്യപ്രകാശത്തിന് വേണ്ടി പരസ്പരം മത്സരിച്ച് ചെടികൾ ഉയരം വയ്ക്കും എന്നാണ് മിയാവാക്കി സിദ്ധാന്തം. കൊവിഡ് പശ്ചാത്തലത്തില്‍ മന്ദഗതിയിലായിരുന്ന പദ്ധതികൾ ലോക്ക്ഡൗണില്‍ ഇളവുവന്നതോടെ ടൂറിസം വകുപ്പ് പൂർണ തോതില്‍ പ്രവർത്തനക്ഷമമാക്കുകയാണ്.

Last Updated : Jun 29, 2020, 10:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.