ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

author img

By

Published : Sep 24, 2020, 10:54 AM IST

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്

man arrested for rape attempt kollam  പെൺകുട്ടി പീഡന ശ്രമം  കൊല്ലം പീഡന ശ്രമം  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം  rape attempt case kollam  kollam rape attempt
kollam

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വയക്കല്‍ കുന്നത്ത് പുത്തന്‍ വീട്ടില്‍ സജീവനാണ് (42) പിടിയിലായത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.

രാവിലെ 10.30ഓടെ സാധനങ്ങൾ വാങ്ങുന്നതിനായി കടയിലേക്ക് പോവുകയായിരുന്ന പെൺകുട്ടികളെയാണ് സജീവന്‍ തടഞ്ഞുനിർത്തിയത്. പെൺകുട്ടികളുടെ തെറ്റിദ്ധരിപ്പിച്ച് നിർത്തിയാണ് പീഡനത്തിന് ശ്രമിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സജീവനെ കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കടിച്ചു മുറിവേല്‍പ്പില്‍പ്പിക്കാനും സജീവൻ ശ്രമിച്ചു.

ലഹരി വിരുദ്ധ സ്‌ക്വാഡ് എസ്.ഐ രഞ്ജു, അനില്‍കുമാര്‍, ശിവശങ്കരപ്പിള്ള, സജി ജോണ്‍, രാധാകൃഷ്‌ണ പിള്ള, അജയകുമാര്‍, ആഷിര്‍ കോഹൂര്‍, ആദര്‍ശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.