കൊല്ലം: സുപ്രീംകോടതി ഭരണഘടന ബഞ്ചിനെതിരെ വിവാദ പരാമർശവുമായി മന്ത്രി എം.എം മണി. "ശബരിമല യുവതി പ്രവേശന വിധിയിലെ പുന:പരിശോധന ഹര്‍ജികള്‍ ഏഴംഗ ബഞ്ചിന് വിട്ടിരിക്കുകയാണെന്നും അവര്‍ ഇനി എന്നാ ഉണ്ടാക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നും" മന്ത്രി പറഞ്ഞു.
ആദ്യം വിധി പറഞ്ഞ ഒരു ജഡ്ജി മാത്രമാണ് സ്ത്രീ പ്രവേശനത്തെ എതിര്‍ത്തത്. ഇപ്പോള്‍ ഒരാള്‍കൂടി ചേര്‍ന്നതോടെ ശബരിമല കേസ് പരിഗണിച്ച ബഞ്ചിന് ഉറച്ച നിലപാടില്ല. അതുകൊണ്ടാണ് ഏഴംഗ ബഞ്ചിന് വിട്ടത്. ഏഴംഗ ബഞ്ച് എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയാം എന്നും മന്ത്രി പത്തനാപുരത്ത് പറഞ്ഞു. കേരള വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.