കൊല്ലം: സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ അമ്മ ജഗദമ്മ അന്തരിച്ചു. 88 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മാടൻനട, ഭരണിക്കാവ്, ദേവിനഗർ 41ൽ ആയിരുന്നു താമസിച്ചിരുന്നത്.
പരേതനായ എൻ. ശ്രീധരൻ ആണ് ഭർത്താവ്. ചന്ദ്രബാബു (റിട്ടേഡ് ക്യാപക്സ് മാനേജർ), ഉദയ ബാബു, ഉദയകുമാരി, അജിതകുമാരി (Late) , ജ്യോതി കുമാരി, ചിഞ്ചുറാണി, പ്രസന്ന ബാബു, പ്രസന്നകുമാരി (DCPO, കൊല്ലം) എന്നിവരാണ് മക്കൾ. യമുന, സുധർമ, ഉണ്ണികൃഷ്‌ണൻ, ബാബുജി, ദേവരാജൻ, ഡി. സുകേശൻ (പബ്ലിക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, കൊല്ലം) ബിന്ദു എസ്. സി.ബി. ഗോപകുമാർ (അഡ്വക്കേറ്റ്) എന്നവർ മരുമക്കൾ
ശവസംസ്കാരം ബുധനാഴ്ച (4. 8. 2021) രാവിലെ 11 മണിക്ക് പോളയത്തോട് വിശ്രാന്തിയിൽ.