ETV Bharat / state

കൊല്ലം ജില്ല ആശുപത്രിക്ക് മുകളില്‍ മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി - മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി

കൊവിഡ് ബാധിച്ച് ആശുപത്രിയിലെത്തിയ ഉദയകുമാര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആവാനിരിക്കെയാണ് ആത്മഹത്യാ ഭീഷണി മുഴക്കി സണ്‍ഷെയ്‌ഡില്‍ കയറിയത്.

Middle-aged man threatens to commit suicide at Kollam District Hospital  threatens to commit suicide  Kollam District Hospital  Middle-aged man  കൊല്ലം ജില്ലാ ആശുപത്രിക്ക് മുകളില്‍ മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി  കൊല്ലം ജില്ലാ ആശുപത്രി  മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി  ഉദയകുമാര്‍
കൊല്ലം ജില്ലാ ആശുപത്രിക്ക് മുകളില്‍ മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി
author img

By

Published : Dec 31, 2020, 5:57 PM IST

കൊല്ലം: ജില്ലാ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി മധ്യ വയസ്കൻ ആത്മഹത്യാ ഭീഷണി മുഴക്കി. കൊവിഡ് ചികിത്സയിൽ കഴിഞ്ഞ കൊല്ലം അമ്പലംകുന്ന് സ്വദേശി ഉദയകുമാറാണ് (58) ആത്മഹത്യക്ക് ശ്രമിച്ചത്. ഈ മാസം 26-ാം തീയതി കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ഉദയകുമാറിനെ ജില്ലാ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തത്. ആറ് ദിവസത്തെ ചികിത്സക്ക് ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കേയാണ് ജില്ലാ ആശുപത്രിയിലെ നാല് നില കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ സൺ ഷെയ്ഡിൽ കയറി താഴേക്ക് ചാടുമെന്ന് ഇയാൾ ഭീഷണി മുഴക്കിയത്.

കൊല്ലം ജില്ലാ ആശുപത്രിക്ക് മുകളില്‍ മധ്യവയസ്കന്‍റെ ആത്മഹത്യ ഭീഷണി

ഉടൻ തന്നെ ഫയർഫോഴ്സും, പൊലീസും സ്ഥലത്തെത്തി അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും അയാള്‍ വഴങ്ങിയില്ല. ഇതിനിടയിൽ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉദയകുമാറുമായി സംസാരിച്ച് അനുനയിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം ഇയാളെ താഴെയെത്തിച്ചു. ആത്മഹത്യ ഭീഷണി മുഴക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് ഇയാൾ വ്യക്തമാക്കിയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.