കൊല്ലം: കളിയിക്കൽ കടപ്പുറത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മുണ്ടക്കൽ കൊണ്ടേത്ത് തെക്കതിൽ കുഞ്ഞുമോൻ (51) ആണ് പൊലീസ് പിടിയിലായത്.
അയൽവാസിയായ ഉണ്ണികൃഷ്‌ണൻ എന്ന യുവാവ് വീടിന്‍റെ കതകിൽ തട്ടി വിളിച്ചത് ഇഷ്ടപ്പെടാതിരുന്ന കുഞ്ഞുമോൻ ഉണ്ണികൃഷ്‌ണനെ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച വെളുപ്പിനെയാണ് ഉണ്ണികൃഷ്‌ണൻ ഇയാളുടെ വീടിന്‍റെ കതകിൽ തട്ടി വിളിച്ചത്.
കതക് തുറന്ന കുഞ്ഞുമോൻ അസഭ്യം പറഞ്ഞുകൊണ്ട് ഉണ്ണികൃഷ്‌ണനെ പിടിച്ചുതള്ളി. നിലത്ത് വീണ ഉണ്ണികൃഷ്‌ണന്‍റെ കാൽ കമ്പി വടി കൊണ്ട് അടിച്ച് ഒടിച്ചും നെറ്റിയിലും തലയിലും കത്തി വച്ച് കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊല്ലം ജില്ലാ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് പ്രതിയെ കളിയിക്കൽ കടപ്പുറത്ത് നിന്നും പൊലീസ് സംഘം പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍റ് ചെയ്‌തു.
Also Read: ഡല്‍ഹി കോടതിയില്‍ വെടി വയ്പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു