ETV Bharat / state

മകളോട് മോശമായി പെരുമാറിയ മദ്യപസംഘത്തെ ചോദ്യം ചെയ്‌തു; സംഘം മര്‍ദിച്ച പിതാവ് ആത്മഹത്യ ചെയ്‌ത നിലയില്‍

ആയൂര്‍ സ്വദേശി അജയകുമാറാണ് മരിച്ചത്. മര്‍ദനത്തില്‍ മുഖത്തും കണ്ണിനും പരിക്ക്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കുടുംബം.

suicide  Man suicide after attack from drunk gang  പിതാവ് ആത്മഹത്യ ചെയ്‌തു  ആയൂര്‍  മദ്യപസംഘം ആക്രമിച്ചയാൾ ആത്മഹത്യ ചെയ്‌ത നിലയില്‍  കൊല്ലം വാര്‍ത്തകള്‍  കൊല്ലം ജില്ല വാര്‍ത്തകള്‍  കൊല്ലം പുതുയ വാര്‍ത്തകള്‍  kerala news updates  latest news in kerala
ആത്മഹത്യ ചെയ്‌ത ആയൂര്‍ സ്വദേശി അജയകുമാര്‍
author img

By

Published : Jan 21, 2023, 8:01 PM IST

ആത്മഹത്യ ചെയ്‌ത ആയൂര്‍ സ്വദേശി അജയകുമാര്‍

കൊല്ലം: കൊല്ലം ആയൂരിൽ മദ്യപസംഘം ആക്രമിച്ചയാൾ ആത്മഹത്യ ചെയ്‌ത നിലയില്‍. കൊല്ലം സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്‌തത്. മകളോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്‌തതിന് ഇയാളെ മദ്യപസംഘം ആക്രമിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അജയകുമാറിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്‌ച വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് അജയകുമാറിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വഴിയില്‍ വച്ച് നാല് പേരടങ്ങുന്ന സംഘം മകളോട് മോശമായി പെരുമാറിയത്. സംഭവത്തെ തുടര്‍ന്ന് മകളെ വീട്ടില്‍ കൊണ്ടുവിട്ട അജയകുമാര്‍ തിരിച്ചെത്തി സംഘത്തെ ചോദ്യം ചെയ്‌തു. ഇതോടെ രോഷാകുലരായ സംഘം അജയകുമാറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റു. തൊട്ടടുത്ത ദിവസമാണ് അജയകുമാറിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം തുടങ്ങി. അജയകുമാറിന്‍റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ അജയകുമാറിന് മര്‍ദനമേറ്റെന്ന് വ്യക്തമാക്കി കുടുംബം പരാതി നല്‍കിയിട്ടില്ലെന്നും അത്തരത്തില്‍ പരാതി ലഭിക്കുന്ന മുറയ്‌ക്ക് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലെ പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ടാപ്പിങ് തൊഴിലാളിയാണ് അജയകുമാർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.