ETV Bharat / state

ബാലികയ്‌ക്ക് ലൈംഗികാതിക്രമം; 43കാരന്‍ പിടിയില്‍ - Kollam todays news

പോക്‌സോ ആക്‌ട് പ്രകാരം പ്രതി ബിന്ദുലാലാണ് പിടിയിലായത്

കൊല്ലത്ത് ബാലികയ്‌ക്ക് ലൈംഗികാതിക്രമണം  കൊല്ലത്ത് ബാലികയെ ലൈംഗികമായി ഉപദ്രവിച്ചതിന് പ്രതി പിടിയില്‍  Kollam man arrested on sexual assault charge  Kollam todays news  കൊല്ലം ഇന്നത്തെ വാര്‍ത്ത
ബാലികയ്‌ക്ക് ലൈംഗികാതിക്രമണം; 43 കാരന്‍ പിടിയില്‍
author img

By

Published : Jan 31, 2022, 7:50 PM IST

കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയോട് ലൈംഗികാതിക്രമം നടത്തിയ 43 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പോക്‌സോ ആക്‌ട് പ്രകാരം കരുനാഗപ്പള്ളി ബാബു എന്ന ബിന്ദുലാലാണ് പിടിയിലായത്. ഈ മാസം 26-ാം തിയതി വൈകിട്ടോടെയാണ് സംഭവം.

കല്ലേലിഭാഗം മുറിയിൽ ബിന്ദു ഭവനത്തിൽ കരുണാകരന്‍റെ മകനാണ് പ്രതി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയെ ഇയാൾ കടന്നുപിടിയ്‌ക്കുകയായിരുന്നു. തുടര്‍ന്ന്, കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസ്‌ രജിസ്റ്റർ ചെയ്യുകയായിരുന്നു.

ALSO READ: Kerala Covid Restrictions | ഞായറാഴ്‌ച നിയന്ത്രണങ്ങള്‍ തുടരും

കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്‌ടര്‍ ജിഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്‌.ഐമാരായ ധന്യ, അലോഷ്യസ്, ജയശങ്കർ, റസൽ എസ്.സി.പി.ഒ ബീന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.