കൊല്ലം: Man arrested for rape attempt on minor girl : പതിനാറുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മുഖത്തല സ്വദേശി പോംനവാസ് (52) ആണ് പൊലീസ് പിടിയിലായത്. മാതാവിന്‍റെ കടയിൽ പെൺകുട്ടി തനിച്ചിരിക്കുമ്പോഴായിരുന്നു അതിക്രമം. കടയിലേക്ക് എത്തിയ പോംനവാസ് കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
ALSO READ DGP chairs high level meeting: വീഴ്‌ചകളും വിമര്‍ശനങ്ങളും പതിവായി, ഉന്നതതല യോഗം വിളിച്ച് ഡിജിപി
ഓടി രക്ഷപെട്ട പെൺകുട്ടി വീട്ടിലെത്തി അമ്മയോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് ഇരുവരും കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇയാളുടെ വാഹനം കേന്ദ്രികരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മുഖത്തലയിൽ നിന്നും പിടികൂടിയത്.
അതിക്രമിച്ച് കടന്നതിനും പോക്സോ പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്തിരിക്കുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ALSO READ അറിവ് പകരാനും പഠിക്കാനും പ്രായമില്ല; നന്ദ മാസ്റ്ററുടെ ഓര്‍മയില്‍ കാന്തിര ഗ്രാമം