ETV Bharat / state

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് നേരെ പീഡനശ്രമം; യുവാവ് അറസ്റ്റിൽ - kollam rape case

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ സനലിനെ (28) പൊലീസ് അറസ്റ്റ് ചെയ്‌തു.

കൊല്ലത്ത് പീഡന ശ്രമം  പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ  സമൂഹ മാധ്യമത്തിൽ ബന്ധം സ്ഥാപിച്ച് പീഡനശ്രമം  പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ  കൊല്ലം പീഡന വാർത്ത  Man arrested for trying to molest girl  kollam molest case  kollam rape case  Man arrested for trying to molest girl in kollam
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
author img

By

Published : Sep 4, 2021, 4:49 PM IST

കൊല്ലം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്‌ദാനം നൽകി 17കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സനലിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്‌തത്.

നിലമേലിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായ പ്രതി സമൂഹ മാധ്യമത്തിലൂടെ പെൺകുട്ടിയുമായി പരിചയപ്പെടുകയും തുടർന്ന് സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.

പ്രതി യുവതിയെയും കൊണ്ട് തിരുവനന്തപുരത്തുള്ള പ്രതിയുടെ വസതിയിലേക്ക് പോയതറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കടയ്ക്കൽ പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്‌തു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ALSO READ: കർണാടകയിൽ 23കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.