കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ പിടിയിൽ. ഇടുക്കി നെല്ലിപ്പാറ സ്വദേശി 36കാരനായ ജയമോനാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ സൈബർ പൊലീസിന്‍റെ നേതൃത്വത്തിൽ പത്തനംതിട്ട റാന്നിയിൽ നിന്നും പ്രതിയെ കൊട്ടാരക്കര പൊലീസ് പിടികൂടുകയായിരുന്നു.
Also Read: ഉത്തർപ്രദേശിൽ 15 കാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു
ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ സൗഹൃദം കൂടുകയും മുഖമില്ലാത്ത നഗ്നചിത്രം അയച്ചുവാങ്ങുകയുമായിരുന്നു. വ്യാജ ഐഡികളിലൂടെ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും കൊട്ടാരക്കര പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.