കൊല്ലം: കൃഷിയിടങ്ങളിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തൊടിയൂർ സ്വദേശി നിഷാദാണ് അറസ്റ്റിലായത്. മാറനാട് കളത്തട്ട് ഏല, പൊരീക്കൽ പാലത്തിനു സമീപം ഉള്ള തോട്, കരീപ്ര പാട്ടുപുരയ്ക്കൽ ഏല എന്നിവിടങ്ങളിലെ ജലാശയങ്ങളിലും,കൃഷിസ്ഥലങ്ങളിലുമാണ് ഇയാൾ കക്കൂസ് മാലിന്യം ഒഴുക്കുന്നത്. വാഹനത്തിൽ കൊണ്ടുവരുന്ന മാലിന്യം ജനവാസ കേന്ദ്രങ്ങളിലും ഇയാൾ ഒഴുക്കിവിടുമെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എഴുകോൺ ഇൻസ്‌പെക്ടര്‍ ടി.എസ് ശിവകുമാർ, എസ്.ഐ ബാബു കുറുപ്പ് , ചന്ദ്രബാബു, ഉണ്ണികൃഷ്ണപ്പിള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജേഷ്, ശിവകുമാർ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
കൃഷിയിടങ്ങളിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച പ്രതിയെ പിടികൂടി - Man arrested
കൊല്ലം തൊടിയൂർ സ്വദേശി നിഷാദാണ് അറസ്റ്റിലായത്. മാറനാട് കളത്തട്ട് ഏല, പൊരീക്കൽ പാലത്തിനു സമീപം ഉള്ള തോട്, കരീപ്ര പാട്ടുപുരയ്ക്കൽ ഏല എന്നിവിടങ്ങളിലെ ജലാശയങ്ങളിലും,കൃഷിസ്ഥലങ്ങളിലുമാണ് ഇയാൾ കക്കൂസ് മാലിന്യം ഒഴുക്കുന്നത്
![കൃഷിയിടങ്ങളിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച പ്രതിയെ പിടികൂടി കൊല്ലം കക്കൂസ് മാലിന്യം തൊടിയൂർ Man arrested pouring garbage](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6672716-522-6672716-1586085793117.jpg?imwidth=3840)