കൊല്ലം: പെൺകുട്ടിയെയും അമ്മയെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റില്‍. വെട്ടിക്കവല കണ്ണങ്കോട് സ്വദേശി ജസ്റ്റിനാണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. പ്രതി അയൽവാസിയായ പെൺകുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അപവാദം പറഞ്ഞത് ചോദ്യം ചെയ്യാന്‍ മാതാവുമൊത്ത് പെൺകുട്ടി ജസ്റ്റിന്‍റെ വീട്ടിൽ പോയിരുന്നു.
പ്രകോപിതനായ ജസ്റ്റിൻ അസഭ്യം പറയുകയും യുവതിയെ ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ കൊട്ടാരക്കര പൊലീസിന് ലഭിച്ചു. തുടർന്നാണ് പ്രതി ജസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയശേഷം പെൺകുട്ടിയുടെയും അമ്മയുടെയും പേരില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
ഗർഭിണിയായ ജസ്റ്റിന്‍റെ ഭാര്യയെ ആക്രമിച്ചെന്ന പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു. എന്നാൽ രാഷ്ട്രീയ പ്രേരിതമായാണ് അമ്മയെയും മകളെയും അറസ്റ്റ് ചെയ്തതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.