കൊല്ലം: കൊല്ലം എഴുകോൺ കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ. കരീപ്ര സ്വദേശി മധുസൂദനനാണ്(59) പിടിയിലായത്. കേസിൽ ഒന്നാം പ്രതിയുടെ പിതാവാണ് പിടിയിലായ മധുസൂദനൻ. കഴിഞ്ഞ വർഷം നടന്ന കൊലപാതക കേസിന്‍റെ തുടരന്വേഷണത്തിലാണ് മധുസൂദനൻ പിടിയിലായത്.
എഴുകൊൺ സ്വദേശി ശിവകുമാറിനെ കൊലപെടുത്തിയ കേസിലാണ് ഒന്നാം പ്രതിയുടെ പിതാവും കുറ്റക്കാരനാണെന്ന് അന്വഷണ സംഘം കണ്ടെത്തിയത്. വ്യക്തിവിരോധത്തെ തുടർന്നുള്ള തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.