ETV Bharat / state

ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ; സിഐയ്ക്കെതിരെ വധഭീഷണിയുമായി പ്രതി - ഇരവിപുരം സിഐ

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എബിനെ കണ്ടെത്താന്‍ കഴിയാതായതോടെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവിലുള്ള രണ്ട് കേസുകൾക്ക് പുറമേ ഇപ്പോള്‍ സി.ഐയെ ഭീഷണിപ്പെടുത്തിയതിനും എബിനെതിരെ പ്രത്യേകം കേസെടുത്തു

ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ; സിഐയ്ക്കെതിരെ വധഭീഷണിയുമായി പ്രതി
author img

By

Published : Sep 16, 2019, 11:32 AM IST

കൊല്ലം: ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിനെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർക്ക് വധഭീഷണി. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ മുണ്ടയ്ക്കൽ പെരുമ്പള്ളി തൊടിയിൽ മംഗൽ പാണ്ഡെ എന്ന എബിന്‍ പെരേരയാണ്, ഇരവിപുരം സിഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. "എന്‍റെ കൈയിലും തോക്കുണ്ട്. നിന്നെ ഞാൻ വെടിവച്ച് കൊല്ലും. ഞാൻ വെടിവച്ചാൽ പ്രശ്നമൊന്നുമില്ല. നീ വെടിവച്ചാൽ മനുഷ്യാവകാശ ലംഘനമാകും" എന്നായിരുന്നു ഭീഷണി.

Lookout Notice Released; Defendant with death threat against CI  Lookout Notice  eravipuram police  ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ; സിഐയ്ക്കെതിരെ വധഭീഷണിയുമായി പ്രതി  ഇരവിപുരം സിഐ  കൊല്ലം പൊലീസ്
ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ; സിഐയ്ക്കെതിരെ വധഭീഷണിയുമായി പ്രതി

ഈ മാസം 12ന് എബിന്‍റെ നേതൃത്വത്തിലുള്ള സംഘം മാടൻനടയിലെ സി.പി.എം പ്രവർത്തകന്‍റെ വീടിന് മുന്നിൽ ഉച്ചഭാഷിണിയിലൂടെ അസഭ്യവർഷം നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം രാത്രി പള്ളിമുക്കിൽ വച്ച് വാളത്തുംഗൽ സ്വദേശി ഫിറോസിനെ തടഞ്ഞുനിർത്തി മർദ്ദിച്ച ശേഷം 2500 രൂപ അടങ്ങിയ പേഴ്‌സ് തട്ടിയെടുത്തു. ഈ കേസുകളിൽ പൊലീസ് എബിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു എന്നാല്‍ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ വധഭീഷണി മുഴക്കിയത്. നിലവിലുള്ള രണ്ട് കേസുകൾക്ക് പുറമേ സി.ഐയെ ഭീഷണിപ്പെടുത്തിയതിനും എബിനെതിരെ പ്രത്യേകം കേസെടുത്തിട്ടുണ്ട്.
നിരവധി കേസുകളിൽ പ്രതിയായ എബിനെ കാപ്പ ചുമത്തി നേരെത്തെ ജയിലിൽ അടച്ചിരുന്നു. പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ പ്രതിക്കെതിരെ വീണ്ടും കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

Intro:ഇരവിപുരം സി.ഐയെ വെടിവെച്ച് കൊല്ലുമെന്ന് ഫോണിൽ ഭീഷണി; പ്രതിക്ക് എതിരെ കാപ്പ ചുമത്തുംBody:നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മുണ്ടയ്ക്കൽ പെരുമ്പള്ളി തൊടിയിൽ മംഗൽ പാണ്ഡെ (എബിൻ പേരേര) ഇരവിപുരം സി.ഐയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. പൊലീസ് കേസെടുത്തു.എന്റെ കൈയിലും തോക്കുണ്ട്. നിന്നെ ഞാൻ വെടിവെച്ച് കൊല്ലും. ഞാൻ വെടിവെച്ചാൽ പ്രശ്നമൊന്നുമില്ല. നീ വെടിവച്ചാൽ മനുഷ്യാവകാശ ലംഘനമാകും' എന്നിങ്ങനെയായിരുന്നു ഭീഷണി. എബിൻ പെരേരയ്ക്കെതിരെ കഴിഞ്ഞ ദിവസം ഇരവിപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പകയിലാണ് ശനിയാഴ്ച രാത്രി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഈ മാസം 12ന് എബിന്റെ നേതൃത്വത്തിലുള്ള സംഘം മാടൻ നടയിൽ സി.പി.എം പ്രവർത്തകന്റെ വീടിന് മുന്നിൽ ഉച്ചഭാഷിണിയിലൂടെ അസഭ്യവർഷം നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം രാത്രി പള്ളിമുക്കിൽ വച്ച് വാളത്തുംഗൽ സ്വദേശി ഫിറോസിനെ തടഞ്ഞുനിർത്തി മർദ്ദിച്ച ശേഷം 2500 രൂപ അടങ്ങിയ പഴ്സ് തട്ടിയെടുത്തു. ഈ കേസുകളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാഞ്ഞാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഈ രണ്ട് കേസുകൾക്ക് പുറമേ സി.ഐയെ ഭീഷണിപ്പെടുത്തിയതിനും പ്രത്യേകം കേസെടുത്തു.
നിരവധി കേസുകളിൽ പ്രതിയായ മംഗൽ പാണ്ഡയെ കാപ്പ ചുമത്തി നേരെത്തെ ജയിലിൽ അടച്ചിരുന്നു. എന്നാൽ, സമീപകാലത്ത് കേസുകളിൽ പ്രതിയല്ലെന്ന പഴുത് ഉപയോഗിച്ച് രക്ഷപ്പെട്ടു. പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.