കൊല്ലം: കൊട്ടാരക്കരയിൽ വ്യാജ ചാരായ നിർമ്മാണം നടത്തിയ ഒരാൾ അറസ്റ്റിൽ. ആയൂർ ഇളമാട് സ്വദേശി ഉദയകുമാർ (34) ആണ് ചടയമംഗംലം പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ വീടിന്‍റെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ കോടയും വാറ്റുപകരണങ്ങളും 2 ലിറ്റർ ചാരായവും പൊലീസ് പിടിച്ചെടുത്തു. പൊലീസിനെ കണ്ടയുടനെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു. ചടയമംഗലം ഐഎസ്എച്ച്ഒ സജു എസ് ദാസ്, എസ്ഐ ശരൺലാൽ , പത്മകുമാർ, രാജേഷ്, അനീഷ്, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലത്ത് വ്യാജ ചാരായ നിർമ്മാണം; ഒരാൾ അറസ്റ്റിൽ - കൊല്ലത്ത് വ്യാജ ചാരായ നിർമ്മാണം; ഒരാൾ അറസ്റ്റിൽ
ആയൂർ ഇളമാട് സ്വദേശി ഉദയകുമാർ (34) ആണ് ചടയമംഗംലം പൊലീസിന്‍റെ പിടിയിലായത്. 10 ലിറ്റർ കോടയും വാറ്റുപകരണങ്ങളും 2 ലിറ്റർ ചാരായവും പൊലീസ് പിടിച്ചെടുത്തു