ETV Bharat / state

കൊവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് എലിപ്പനിയും - covid spread

കൊല്ലം പത്തനാപുരത്ത് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.

കേരളത്തില്‍ എലിപ്പനി  കൊവിഡ് ഭീതി  എലിപ്പനി ഭീതി  കൊലത്ത് എലിപ്പനി  leptospirosis confirmed Kerala ]  kerala leptospirosis  covid spread  leptospirosis spread
കൊവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് എലിപ്പനിയും
author img

By

Published : May 13, 2020, 10:15 AM IST

കൊല്ലം: കൊവിഡ് ഭീതി തുടരുന്നതിനിടെ സംസ്ഥാനത്ത് എലിപ്പനിയും. കൊല്ലം പത്തനാപുരത്ത് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ കുണ്ടയത്ത് രണ്ട് പേർക്കും പിറവന്തൂർ പഞ്ചായത്തിലെ പുന്നലയില്‍ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച വിദ്യാർഥിക്ക് 12 വയസാണ്. ശക്തമായ പനിയും ശരീര വേദനയും തുടർന്ന് ഇവർ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് എലിപ്പനി സ്ഥിരീകരിച്ചത്. മണ്ണും മലിന ജലവുമായുള്ള സമ്പർക്കമാകാം രോഗത്തിന് കാരണമെന്ന് പത്തനാപുരം മെഡിക്കൽ ഓഫീസർ ഡോക്ടർ ഹനീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.