കൊല്ലം: കടയ്ക്കൽ കുറ്റിക്കാട് ഗവൺമെന്‍റ് യുപി സ്‌കൂളിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. രാത്രി പത്ത് മണിയോടെ പുലിയെ കണ്ടതായാണ് പറയപ്പെടുന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസിൽ നിന്നും അറിയിപ്പ് ലഭിച്ച വനപാലകർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പുലിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പുലിയെ കണ്ടെന്ന സ്ഥലത്ത് എത്തി കാൽപാടുകൾ വനംവകുപ്പ് പരിശോധിച്ചുവെങ്കിലും വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചില്ല.
ALSO READ:വയസ് എട്ട്: പേര് ചിന്നു, സ്കൂളിനെ കുറിച്ച് കേട്ടറിവ് പോലും ഇല്ല; അധികൃതര്‍ അവഗണിച്ച ആദിവാസി ഊര്
കഴിഞ്ഞ ദിവസങ്ങളിൽ സമീപ പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ആടുകളെ അഞ്ജാത ജീവി ആക്രമിച്ച് ഭക്ഷണമാക്കിയതായി പരാതിയുയർന്നിരുന്നു. പുലിയുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞതോടെ രാത്രി കാലങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.
എന്നാൽ കാട്ടുപൂച്ചയായിരിക്കാമെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം.