കൊല്ലം: ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി വെള്ളാപ്പള്ളി നടേശൻ. "ഇടതുപക്ഷ സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്‍റെ കണ്ണിൽ കുത്തി. സർവകലാശാല ഉദ്ഘാടനം രാഷ്‌ട്രീയ മാമാങ്കമാക്കി. ഉദ്ഘാടന ചടങ്ങിൽ ഒരു എസ്എൻഡിപി ഭാരവാഹിയെ പോലും ക്ഷണിച്ചില്ല. അധ:സ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയിൽ നിന്നും ആട്ടിയകറ്റുന്ന പതിവ് ഈ സർക്കാർ ആവർത്തിച്ചു. സർവകലാശാല തലപ്പത്തെ നിയമനങ്ങൾ ഇടതുപക്ഷ സർക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. സർവകലാശാല വൈസ് ചാൻസിലർ സ്ഥാനത്തേക്ക് ശ്രീ നാരായണീയരെ പരിഗണിച്ചില്ല. ഉന്നത വിദ്യാദ്യാസ മന്ത്രിയുടെ ചേതോവികാരം മനസിലാക്കാൻ പാഴൂർ പടിപ്പുരയിൽ പോകേണ്ടതില്ല. മലബാറിൽ പ്രവർത്തിക്കുന്ന പ്രവാസിയെ നിർബന്ധിച്ചു കൊണ്ടു വന്നു വി.സിയാക്കാൻ മന്ത്രി കെ.ടി.ജലീൽ വാശി കാണിച്ചു എന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
'ഇടതുപക്ഷ സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്‍റെ കണ്ണിൽ കുത്തി': വെള്ളാപ്പള്ളി - sree narayana guru open university
അധ:സ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയിൽ നിന്നും ആട്ടിയകറ്റുന്ന പതിവ് ഈ സർക്കാർ ആവർത്തിച്ചു. സർവകലാശാല തലപ്പത്തെ നിയമനങ്ങൾ ഇടതുപക്ഷ സർക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. സർവകലാശാല വൈസ് ചാൻസിലർ സ്ഥാനത്തേക്ക് ശ്രീ നാരായണീയരെ പരിഗണിച്ചില്ലെന്നും വെള്ളാപ്പള്ളി നടേശൻ.
!['ഇടതുപക്ഷ സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്‍റെ കണ്ണിൽ കുത്തി': വെള്ളാപ്പള്ളി ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കെ.ടി.ജലീൽ വെള്ളാപ്പള്ളി നടേശൻ എസ് എൻ ഡി പി vellapally nadeshan against govt sree narayana guru open university university vice chancellor appointment](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9110957-thumbnail-3x2-sndp.jpg?imwidth=3840)