ETV Bharat / state

കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ വാക്പോര്

ജില്ല പ്രസിഡന്‍റിനെതിരെ അഴിമതി ആരോപണവുമായി നേതാക്കൾ.

leaders fights in kerala congress jacob section  കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ വാക്പോര്  കേരള കോൺഗ്രസ് ജേക്കബ് വിഭാഗം  ജില്ലാ പ്രസിഡന്‍റ് കല്ലട ഫ്രാൻസിസ്  പി സി വിഷ്ണുനാഥ്  പ്രകാശ് മയൂരി  പടപ്പക്കര ബെഞ്ചമിൻ
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ വാക്പോര്
author img

By

Published : Apr 7, 2021, 4:30 PM IST

കൊല്ലം: കുണ്ടറയിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ വാക്പോര് തുടരുന്നു. ജില്ല പ്രസിഡന്‍റിനെതിരെ അഴിമതി ആരോപണവുമായി, പുറത്താക്കപ്പെട്ട നേതാക്കള്‍ രംഗത്തെത്തി.

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്‍റെ പക്കലുണ്ടായിരുന്ന സിവിൽ സപ്ലൈസ് വിഭാഗത്തില്‍ നടത്തിയ അനധികൃത നിയമനം ഉൾപ്പെടെയാണ്, ജില്ല പ്രസിഡന്‍റ് കല്ലട ഫ്രാൻസിസിനെതിരെ പ്രകാശ് മയൂരിയും, പടപ്പക്കര ബെഞ്ചമിനും ഉന്നയിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ തെളിവ് പുറത്തുവിടുമെന്നും ഇരുവരും പറഞ്ഞു.

കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥിനെ പരാജയപ്പെടുത്താന്‍ കല്ലട ഫ്രാൻസിസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ജേക്കബ് വിഭാഗം കുണ്ടറ മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. എന്നാൽ ഈ യോഗത്തിന് നേതൃത്വം നൽകിയ പ്രകാശ് മയൂരി, പടപ്പക്കര ബെഞ്ചമിൻ എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജില്ല പ്രസിഡന്‍റ് മാധ്യമങ്ങളെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇവര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.