ETV Bharat / state

വീടുകയറി ആക്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍ - police arrest

ഒളിവിൽ കഴിഞ്ഞ മൂന്നാം പ്രതി നെല്ലിമുക്ക് സ്വദേശി യൂജിൻ എന്ന് വിളിക്കുന്ന ലിജിൻ ഓസ്റ്റിനാണ് (20) കുണ്ടറ പോലീസിന്‍റെ പിടിയിലായത്.വ്യക്തി വൈരാഗ്യമാണ് അക്രമകാരണമെന്ന് പൊലീസ് പറഞ്ഞു.

മൂന്നാം പ്രതി പിടിയിൽ  വ്യക്തി വൈരാഗ്യമാണ് അക്രമകാരണം  കുണ്ടറ എസ്.ഐ  police arrest  kollam kundara
വീടുകയറി ആക്രമിച്ചകേസിൽ ഒളുവിൽ കഴിഞ്ഞ മൂന്നാം പ്രതി പിടിയിൽ
author img

By

Published : Mar 16, 2020, 7:49 PM IST

കൊല്ലം: വീടുകയറി ആക്രമിച്ചകേസിൽ ഒളിവിൽ കഴിഞ്ഞ മൂന്നാം പ്രതി പിടിയിൽ. നെല്ലിമുക്ക് സ്വദേശി യൂജിൻ എന്ന് വിളിക്കുന്ന ലിജിൻ ഓസ്റ്റിനാണ് (20) കുണ്ടറ പോലീസിന്‍റെ പിടിയിലായത്. പടപ്പക്കര ശ്രേയസ് ഭവനിൽ അനിൽ കുമാറിനേയും ഭാര്യയേയും സംഘം ചേർന്ന് വീട്ടിൽ കയറി ആക്രമിക്കുകയും വീടിന് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അറസ്റ്റിലായ ലിജിൻ.

വ്യക്തി വൈരാഗ്യമാണ് അക്രമകാരണമെന്ന് പൊലീസ് പറഞ്ഞു. ജിതിനും കൂട്ടാളികളും വീട്ടിൽ അതിക്രമിച്ച് കയറി മാരകായുധം കൊണ്ട് അനിൽകുമാറിനെ വെട്ടുകയും, കല്ല് കൊണ്ട് പുറത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുണ്ടറ എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.