ETV Bharat / state

വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; മിലിറ്ററി ഇന്‍റലിജന്‍സ് അന്വേഷണം ആരംഭിച്ചു - Military Intelligence

തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു

വെടിയുണ്ട  മിലിറ്ററി ഇന്‍റലിജന്‍സ്  അന്വേഷണം ആരംഭിച്ചു  കുളത്തൂപ്പുഴ  എന്‍ഐഎ  kulathupuzha  kulathupuzha bullets case  bullets  Military Intelligence  nia
കുളത്തൂപ്പുഴയില്‍ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; മിലിറ്ററി ഇന്‍റലിജന്‍സ് അന്വേഷണം ആരംഭിച്ചു
author img

By

Published : Feb 23, 2020, 4:25 PM IST

കൊല്ലം: കുളത്തൂപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മിതമാണെന്ന് കണ്ടെത്തിയതോടെ മിലിറ്ററി ഇന്‍റലിജന്‍സും റോയും എന്‍ഐഎയും വിവരങ്ങള്‍ ശേഖരിച്ചു. മിലിറ്ററി ഇന്‍റലിജന്‍സ് സംഘം കുളത്തൂപ്പുഴയില്‍ എത്തി അന്വേഷണം ആരംഭിച്ചു. പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ട മലയാളം പത്രത്തില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് മിലിറ്ററി ഇന്‍റലിജന്‍സ് വിശദമായ അന്വേഷണം നടത്തും. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. വെടിയുണ്ടകള്‍ വിദേശത്ത് നിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

കുളത്തൂപ്പുഴയില്‍ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; മിലിറ്ററി ഇന്‍റലിജന്‍സ് അന്വേഷണം ആരംഭിച്ചു

ദീര്‍ഘദൂര പ്രഹരശേഷിയുള്ള ആധുനിക തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ 1981-82 വര്‍ഷങ്ങളില്‍ നിര്‍മിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇത് സായുധസേന ഉപയോഗിക്കുന്ന വെടിയുണ്ടകളാണെന്നും സംശയിക്കുന്നു. തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിന് സമീപം ഹൈവേ നിര്‍മാണത്തിനായി എടുത്ത മണ്ണിന് മുകളില്‍ ശനിയാഴ്‌ച പകല്‍ മൂന്നരയോടെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.