കൊല്ലം: മന്ത്രി കെ ടി ജലീലിന്‍റെ വാഹനം തട്ടി ദമ്പതികൾക്ക് പരിക്ക്. കോട്ടയം സ്വദേശികളായ പ്രതീഷ്, ശരണ്യ എന്നിവർക്കാണ് പരിക്കേറ്റത്. കൊട്ടാരക്കര പുത്തൂർ മുക്കിലാണ് അപകടം നടന്നത്. ഉടൻതന്നെ മന്ത്രി ഇടപെട്ട് രണ്ടുപേരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ വാഹനത്തിൽ വന്ന ചടയമംഗലം പൊലീസാണ് ഇരുവരെയും താലൂക്കാശുപത്രിയിൽ എത്തിച്ചത്.
കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് ബൈക്കിൽ വരികയായിരുന്നു ദമ്പതികൾ. അപകടത്തിൽ പ്രതീഷിന്‍റെ കൈക് പരിക്ക് പറ്റുകയും കാലില്‍ മുറിവേല്‍ക്കുകയും ചെയ്തു. ബൈക്ക് മറിഞ്ഞു വീണ് പിന്നിലിരുന്ന ശരണ്യക്കും പരിക്ക് പറ്റിയിട്ടുണ്ട്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രഥമിക ചികിത്സ നൽകിയതിന് ശേഷം ഇരുവരെയും കോട്ടയം ഗവൺമെന്‍റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.