കൊല്ലം : കൊട്ടാരക്കരയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും പിക്അപ് വാനും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. പിക് അപ് ഡ്രൈവർ തൊടുപുഴ ഉടുമ്പന്നൂർ കാഞ്ഞിരമലയിൽ സിജോ തോമസ് (25) ആണ് മരിച്ചത്.
എം സി റോഡിൽ മൈലത്ത്, രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. 18 പേർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.