കൊല്ലം: സംസ്ഥാനത്തെ കീം പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്ക് കൊട്ടാരക്കര സ്വദേശിക്ക്. കൊട്ടാരക്കര നീലേശ്വരം സായി വിഹാറില്‍ എം.ജെ.ജഗനാണ് റാങ്ക് സ്വന്തമാക്കിയത്. ജനറല്‍ വിഭാഗത്തില്‍ 252ാം റാങ്കാണ് ജഗന് ലഭിച്ചത്. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും സൂപ്രണ്ടിംഗ് എന്‍ജിനീയറായി വിരമിച്ച ബി.മോഹനന്‍റെയും ജയ.സി.തങ്കത്തിന്‍റെയും മൂന്ന് മക്കളില്‍ ഇളയവനാണ് ജഗന്‍. മദ്രാസ് ഐ.ഐ.ടിയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ് ചെയ്യാനാണ് ജഗന്‍റെ ആഗ്രഹം. ജേഷ്‌ഠൻ ജവഹര്‍ എന്‍ജിനീയറും ചേച്ചി മായ എം.ബി.ബി.എസ്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമാണ്.
കീം പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്ക് കൊട്ടാരക്കര സ്വദേശിക്ക് - കീം പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്ക് കൊട്ടാരക്കര സ്വദേശിക്ക്
കൊട്ടാരക്കര നീലേശ്വരം സായി വിഹാറില്‍ എം.ജെ.ജഗനാണ് റാങ്ക് സ്വന്തമാക്കിയത്.